കൊറോണ വൈറസിനുള്ള ആദ്യത്തെ ആയുർവേദ മരുന്ന് തങ്ങളുടെ കമ്പനിയായ പതഞ്ജലി ആയുർവേദ് നിർമ്മിച്ചതായി യോഗ ഗുരു ബാബാ രാംദേവ്.
‘കൊറോനിൽ’ എന്ന മരുന്ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ ചികിത്സിക്കാൻ സഹായിക്കുമെന്നാണ് ബാബ രാംദേവ് (Baba Ramdev) അവകാശപ്പെടുന്നത്. കൊറോണ (Corona Virus)യ്‌ക്കുള്ള മരുന്നും വാക്സിനും കണ്ടെത്തുന്നതിനായുള്ള കഠിന പ്രയത്നത്തിലാണ് ഗവേഷകര്‍. അതിനിടെയാണ് രാംദേവിന്‍റെ പ്രഖ്യാപനം.
Proud launch of first and foremost evidence-based ayurvedic medicine for #corona contagion, #SWASARI_VATI, #CORONIL, is scheduled for tomorrow at 12 noon from #Patanjali Yogpeeth Haridwar pic.twitter.com/K7uU38Kuzl
— Acharya Balkrishna (@Ach_Balkrishna) June 22, 2020
എന്‍ എഫ് വര്‍ഗീസിന്‍റെ ഓര്‍മ്മയില്‍ 'പ്യാലി': ആശംസകളുമായി മോഹന്‍ലാല്‍
പതഞ്ജലി (Patanjali) റിസർച്ച് സെന്‍ററും NIMSഉം ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചത്. കൊറോണ വൈറസിനെതിരായ ആദ്യത്തെ ആയുർവേദ മരുന്നാണിതെന്നും ഹരിദ്വാറിൽ പത്രസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കൂടാതെ, കൊറോണില്‍ എന്നാ പേരിനു കൊറോണയുമായി സാമ്യമുണ്ടെങ്കിലും അതിന്‍റെ ശാസ്ത്രീയ വശം അതീവ രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
58 ദിവസം... റിലയന്‍സ് സമാഹരിച്ചത് ഒന്നര ലക്ഷം കോടിയിലധികം രൂപ!
മൂന്നു ദിവസം കൊണ്ട് 69% പേര്‍ രോഗമുക്തി നേടിയതായും ഒരാഴ്ച കൊണ്ട് 100% മുക്തി നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 23 ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് മരുന്ന് പുറത്തിറാക്കിയതെന്നും പതഞ്ജലി ആയൂര്‍വേദ് ലിമിറ്റഡിന്റെ എംഡി ആചാര്യ ബാലകൃഷ്ണ ഇതിനെ കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.