ഗണേശ വിഗ്രത്തിനരികെ ബോളിവുഡ് താര൦; മതനിന്ദയെന്ന് ആരോപണം

ഇത്തരത്തിലുള്ള ആഘോഷങ്ങളില്‍ പങ്കെടുത്തതിലൂടെ സാറ മതനിന്ദ നടത്തിയെന്നതാണ് പ്രധാന ആരോപണം. 

Last Updated : Sep 5, 2019, 01:39 PM IST
ഗണേശ വിഗ്രത്തിനരികെ ബോളിവുഡ് താര൦; മതനിന്ദയെന്ന് ആരോപണം

ണേശ ചതുര്‍ഥി ആശംസകളറിയിച്ച് ബോളിവുഡ് ചലച്ചിത്ര താരം സാറാ അലി ഖാന്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം. 

ഗണേശ ചതുര്‍ഥി ആഘോഷങ്ങളോടനുബന്ധിച്ച് സാറ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തിനെതിരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. 

ഒരു മുസ്ലീമായ സാറ ഗണേശവിഗ്രഹത്തിന് സമീപം നിൽക്കുന്നതാണ് ചില സൈബര്‍ ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. 

ഇത്തരത്തിലുള്ള ആഘോഷങ്ങളില്‍ പങ്കെടുത്തതിലൂടെ സാറ മതനിന്ദ നടത്തിയെന്നതാണ് പ്രധാന ആരോപണം. 

മതത്തെ അധിക്ഷേപിക്കുകയാണ് സാറ ചെയ്‌തെന്നും അവരൊരു യഥാര്‍ത്ഥ മുസ്ലീമല്ലെന്നുമൊക്കെ ആരോപണം ഉയരുന്നുണ്ട്. 

ഗണേശ ചതുര്‍ഥി പോലെയുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പേരിലെ 'അലി ഖാന്‍' നീക്ക൦ ചെയ്യണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. 

നടന്‍ കാര്‍ത്തിക് ആര്യനുമായി സാറ പ്രണയത്തിലാണെന്ന ഗോസിപ്പുകളു൦ കമന്‍റുകളില്‍ പ്രതിപാദിക്കുന്നുണ്ട്. 

അമ്മ അമൃത സി൦ഗിനും സഹോദരന്‍ ഇബ്രാഹിം അലിഖാനുമൊപ്പം മുംബൈയിലെ മുക്തേശ്വര്‍ ശനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനും സാറ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. 

Trending News