Karthi Birthday: കാർത്തി പിന്നെയും പോലീസാവുന്നു, പിറന്നാൾ ദിനത്തിന് മുന്നേ സർദാർ സെക്കൻറ് ലുക്ക്

പിഎസ് മിത്രൻ കഥയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രിൻസ് പിക്ചേഴ്സിൻറെ ബാനറിൽ എസ് ലക്ഷ്മൺകുമാറാണ് (sardar movie second look)

Written by - Zee Malayalam News Desk | Last Updated : May 25, 2022, 11:39 AM IST
  • കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ഷൂട്ടിങ്ങ് മാറ്റി വെക്കേണ്ടി വരികയായിരുന്നു.
  • കാർത്തിക്ക് പുറമെ റാഷി ഖന്നയും ചിത്രത്തിൽ
  • സിമ്രൻ ചിത്രത്തിൽ നെഗറ്റീവ് റോളിലെത്തുന്നു
Karthi Birthday: കാർത്തി പിന്നെയും പോലീസാവുന്നു, പിറന്നാൾ ദിനത്തിന് മുന്നേ സർദാർ സെക്കൻറ് ലുക്ക്

ചെന്നൈ:  പിറന്നാൾ ദിനത്തിന് മുൻപ് തെന്നിന്ത്യൻ സൂപ്പർ താരം കാർത്തിയുടെ പുതിയ ചിത്രം സർദാറിൻറെ സെക്കൻറ് ലുക്ക് പുറത്ത്. ചൊവ്വാഴ്ച കാർത്തി തന്നെയാണ് ചിത്രത്തിൻറെ സെക്കൻറ് ലുക്ക് പോസ്റ്ററുകൾ ട്വിറ്ററിൽ പങ്ക് വെച്ചത്. ദീപാവലി റിലീസിനാണ് ചിത്രം എത്തുന്നത്.

പിഎസ് മിത്രൻ കഥയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രിൻസ് പിക്ചേഴ്സിൻറെ ബാനറിൽ എസ് ലക്ഷ്മൺകുമാറാണ്. കാർത്തിക്ക് പുറമെ റാഷി ഖന്നയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. നടി സിമ്രാൻ ഒരു നെഗറ്റീവ് റോളിലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ മലയാളി താരം രജിഷാ വിജയൻ, ലൈല, മുനിഷ്കാന്ത്, ചുങ്കി  പാണ്ഡെ, മുരളി ശർമ്മ, ഇളവരശ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൻറെ സംഗീതം നിർവ്വഹിക്കുന്നത് ജിവി പ്രകാശാണ്.

ALSO READ : Padavettu Movie : മഞ്ജു വാര്യറും നിവിൻ പോളിയും ഒന്നിക്കുന്ന പടവെട്ട് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

2020 നവംബറിൽ അനൌൺസ് ചെയ്ത ചിത്രമായിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ഷൂട്ടിങ്ങ് മാറ്റി വെക്കേണ്ടി വരികയായിരുന്നു. ആഹാ തമിഴാണ് ചിത്രത്തിൻറെ ഒടിടി അവകാശം സ്വന്താമാക്കിയത്.

 

കാർത്തിക്ക് ഇന്ന് പിറന്നാൾ

ആയുധ എഴുത്ത് എന്ന ചിത്രത്തിൽ സഹ സംവിധായകൻറെ റോളിലെത്തിയ കാർത്തി പിന്നീട് തമിഴ് സിനിമയുടെ മുഖമായി മാറിയതാണ് ചരിത്രം. തൻറെ സഹോദരൻ സൂര്യ ഇൻഡസ്ട്രിയെ കൈപ്പിടിയിൽ ഒതുക്കിയിരുന്ന കാലമായിട്ട് പോലും ചേട്ടൻറെ ലേബൽ ഒരിടത്തും വരാതെയായിരുന്നു സിനിമയിൽ കാർത്തിയുടെ വളർച്ച. പരുത്തി വീരനിലെ അഭിനയത്തിന് അദ്ദേഹത്തിന് ഫിലിംഫെയർ അവാർഡ് ലഭിച്ചിരുന്നു. ഇന്ന് താരത്തിന് 44-ാം പിറന്നാളാണ്. നിരവധി ആരാധകരാണ് താരത്തിന് ആശംസയുമായി എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News