Gaganachari: വരുന്നത് സയൻസ് ഫിക്ഷൻ കോമഡി ചിത്രം; 'ഗഗനചാരി' തിയേറ്ററുകളിലേക്ക്

Gaganachari release date: നവയുഗ സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഗഗനചാരിയിൽ ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 01:30 PM IST
  • അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗഗനചാരി'.
  • സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ.
  • വി.എഫ്.എക്സിന് പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്.
Gaganachari: വരുന്നത് സയൻസ് ഫിക്ഷൻ കോമഡി ചിത്രം; 'ഗഗനചാരി' തിയേറ്ററുകളിലേക്ക്

അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്ടോപ്പിയൻ എലിയൻ ചിത്രമായ ഗഗനചാരി തിയേറ്ററുകളിലേയ്ക്ക്. ജൂൺ 21-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. നവയുഗ സിനിമാ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗഗനചാരി. ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. മികച്ച ചിത്രം, മികച്ച വിഷ്വൽ എഫക്ട്‌സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്സ്, ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു. 

'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗഗനചാരി'. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്ന ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ALSO READ: അടികൂടി സുരാജും വിനായകനും; 'തെക്ക് വടക്ക്' ക്യാരക്ടർ ടീസർ

ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. 'സണ്ണി' '4 ഇയർസ് ' ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'. 'കള' എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. 

പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഗാനരചന- മനു മൻജിത് , കോസ്റ്റ്യൂം ഡിസൈനർ- ബുസി ബേബി ജോൺ, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ്- രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ: നൈറ്റ് വിഷൻ പിക്‌ചേഴ്‌സ്, ക്രിയേറ്റീവ്സ്- അരുൺ ചന്തു, മ്യൂറൽ ആർട്ട്- ആത്മ, വിതരണം: അജിത് വിനായക റിലീസ്, പിആർഒ  ആതിര ദിൽജിത്ത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News