ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ (Amazon Prime) പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സൈക്കോളജിക്കൽ ത്രില്ലർ സീരിസാണ് 'ബ്രീത്: ഇൻടൂ ദി ഷാഡോസ്' (Breathe Into The Shadows). അഭിഷേക് ബച്ചനും(Abhishek Bachchan) അമിത് സാദും (Amit Sadh) നിത്യമേനോനുമായിരുന്നു (Nithya menon) സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ബ്രീത്: ഇൻടൂ ദി ഷാഡോസിന്റെ പുതിയ സീസൺ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ പ്രൈം അധികൃതർ.
2020 ജൂലൈയിലാണ് ബ്രീത്: ഇൻടൂ ദി ഷാഡോസ് പുറത്തിറക്കിയത്. അമിത് സാദും മാധവനും അഭിനയിച്ച് 2018ൽ പുറത്തിറങ്ങിയ ബ്രീത് എന്ന സീരീസിന്റെ sequel ആയിട്ടാണ് ബ്രീത്: ഇൻടൂ ദി ഷാഡോസ് എത്തിയത്.
അബണ്ടൻഷ്യ എന്റർടൈൻമെന്റ് ആവിഷ്കരിക്കുകയും നിർമ്മിക്കുകയും മായങ്ക് ശർമ്മ സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ സീസൺ ഡൽഹിയിലും മുംബൈയിലുമായി ചിത്രീകരണം ആരംഭിച്ചു. 2022 ൽ വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിക്കും. ഈ പരമ്പരയുടെ പുതിയ സീസണിൽ നടൻ നവീൻ കസ്തൂരിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
'ബ്രീത്ത്: ഇൻടു ദി ഷാഡോസിനു ലഭിച്ച ജനപ്രീതി കണക്കിലെടുക്കുമ്പോൾ, പുതിയ സീസൺ ഉടൻ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു'-പ്രൈം വീഡിയോ ഇന്ത്യ, ഒറിജിനൽസ് മേധാവി അപർണ പുരോഹിത് പറഞ്ഞു.
The thrill continues with an all new season, this 2022 #BreatheOnPrime @Abundantia_Ent @juniorbachchan #AmitSadh @MenenNithya @SaiyamiKher @nouwwwin @mayankvsharma @vikramix #NidhiAgarwal #VijashKothari @rishijo @nouwwwin @vikramtuli @mayankvsharma @justarshad pic.twitter.com/6tmhQu2QLy
— amazon prime video IN (@PrimeVideoIN) October 20, 2021
"ബ്രീത്ത്: ഇൻടു ദി ഷാഡോസിനു ലഭിച്ച ജനപ്രീതിയും തികഞ്ഞ പ്രതീക്ഷയും കണക്കിലെടുക്കുമ്പോൾ, ഒരു പുതിയ സീസൺ ഉടൻ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതിവൃത്തം തീവ്രമാവുകയും പുതിയ കഥാപാത്രങ്ങൾ ആഖ്യാനത്തിലേക്ക് ഊർജ്ജം പകരുകയും ചെയ്യുമ്പോൾ, ഈ സീസണിൽ ആവേശവും പ്രതീക്ഷകളും വാനും മുട്ടുന്നതാണ്. അവാർഡ് നേടിയ ഈ ഫ്രാഞ്ചൈസിയുടെ പുതിയ സീസണിന്റെ പ്രഖ്യാപനം, ഭൂമിശാസ്ത്രപരമായ അതിരുകൾ മറികടക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ആധികാരികവും ആകർഷകവുമായ കഥകൾ ആവിഷ്കരിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊന്നിപറയുന്നു, ”പ്രൈം വീഡിയോ ഇന്ത്യ, ഒറിജിനൽസ് മേധാവി അപർണ പുരോഹിത് പറഞ്ഞു.
സീരീസിന്റെ (Series) മറ്റൊരു എഡിഷനിലൂടെ ആമസോൺ പ്രൈം (Amazon Prime) വീഡിയോയുമൊത്തുള്ള ഞങ്ങളുടെ യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കാനായതിൽ അതീവ സന്തോഷത്തിലാണെന്ന് അബണ്ടൻഷ്യ എന്റർടൈൻമെന്റിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിക്രം മൽഹോത്ര (Vikram Malhotra) പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...