SG 251 Movie: നിർമാതാവായി... 'എസ്ജി 251'ന് തുടക്കമാകുന്നു; ചിത്രീകരണം ഉടൻ

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് എസ്ജി21. രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാകും സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുക. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 10:24 AM IST
  • എസ്.ജി.251 ന് നിർമാതാവിനെ കിട്ടുന്നില്ലെന്ന് പ്രതിസന്ധി നേരത്തെ തന്നെ വാർത്തയായതാണ്.
  • ഇതിനാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്.
  • രാഹുൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ.
SG 251 Movie: നിർമാതാവായി... 'എസ്ജി 251'ന് തുടക്കമാകുന്നു; ചിത്രീകരണം ഉടൻ

ഗരുഡന് ശേഷം സുരേഷ് ​ഗോപിയുടെ പുതിയ ചിത്രം എസ്.ജി.251 എത്തുന്നു. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. എസ്.ജി.251 ന് നിർമാതാവിനെ കിട്ടുന്നില്ലെന്ന് പ്രതിസന്ധി നേരത്തെ തന്നെ വാർത്തയായതാണ്. ഇതിനാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. രാഹുൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് എസ്ജി21. രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാകും സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുക. തിരക്കഥ സമീൻ സലീം. തമിഴ് - തെലുങ്ക് - കന്നട ഭാഷകളിൽ നിന്നുള്ളവരാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്. മലയാളത്തിന് പുറമേ ദഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also Read: Keraleeyam: മഴ വകവയ്ക്കാതെയുള്ള തിരക്ക്; 30 വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴ് പ്രദർശിപ്പിച്ചപ്പോൾ...

 

ഡിസംബർ  പകുതിയോടുകൂടി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യുമെന്നാണ് വിവരം. എൻ.എം. ബാദുഷ, അമീർ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. വലിയ മുടക്കുമുതലിൽ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എസ്.ജി.251 അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News