Shalini Nair : ബിഗ് ബോസ് താരം ശാലിനി നായർ വീണ്ടും വിവാഹിതയായി; വരൻ ദിലീപ്

Bigg Boss Malayalam Fame Shalini Nair : ഇത് ശാലിനിയുടെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ശാലിനിക്കൊരു കുഞ്ഞുണ്ടായിരുന്നു  

Written by - Jenish Thomas | Last Updated : Dec 30, 2023, 04:00 PM IST
  • തൃശൂർ സ്വദേശിയായ ദിലീപാണ് വരൻ
  • ഖത്തറിൽ ദീർഘകാലമായി പ്രവർത്തിച്ചു വരികയായിരുന്നു ദിലീപ്
  • ശാലിനിയുടെ രണ്ടാം വിവാഹമാണിത്
  • ആദ്യ വിവാഹത്തിൽ ശാലിനിക്ക് ഒരു കുഞ്ഞുണ്ട്
Shalini Nair : ബിഗ് ബോസ് താരം ശാലിനി നായർ വീണ്ടും വിവാഹിതയായി; വരൻ ദിലീപ്

Bigg Boss Malayalam Shalini Nair Marriage : ബിഗ് ബോസ് മലയാളം നാലാം സീസൺ താരം ശാലിനി നായർ വീണ്ടും വിവാഹിതയായി. തന്റെ വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് ശാലിനി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഈ അപ്രതീക്ഷിത അറിയിപ്പിലൂടെ ശാലിനി തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ദിലീപ് എന്നാണ് വരന്റെ പേര്. ഗുരുവായൂർ വെച്ചായിരുന്നു വിവാഹം.

"എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം!!
വിറക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുകയാണ്,,
സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യചിഹ്നമായവൾക്ക് ,,അവളെ മാത്രം പ്രതീക്ഷയർപ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്,,താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്,,മുന്നോട്ടുള്ള ജീവിതത്തിൽ കരുതലായി കരുത്തായി ഒരാൾ കൂട്ട് വരികയാണ്..

ദിലീപേട്ടൻ!!

ഞാൻ വിവാഹിതയായിരിക്കുന്നു..

ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുകയാണ്
സ്നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.." വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് ശാലിനി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ALSO READ : Udal Movie OTT : ഉടൽ എന്ന് ഒടിടിയിൽ എത്തും? റിലീസ് പ്രഖ്യാപിച്ച് പ്ലാറ്റ്ഫോം

ഇത് ശാലിനിയുടെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ തനിക്കൊരു ഒരു കുഞ്ഞുണ്ടെന്ന് ശാലിനി നേരത്തെ ബിഗ് ബോസ് ഷോയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. താനിപ്പോൾ സിംഗിൾ മദറാണെന്നാണ് ശാലിനി അന്ന് റിയാലിറ്റി ഷോയിലൂടെ അറിയിച്ചിരുന്നത്. ശാലിനിയുടെ വളരെ അടുപ്പമുള്ളയാളാണ് വരനായ ദിലീപ്. തൃശൂർ വരവൂർ സ്വദേശിയായ ദിലീപ് ഖത്തറിലാണ് ദീർഘകാലമായി പ്രവർത്തിക്കുന്നത്.

ശാലിനിക്ക് ആശംസകളുമായി ബിഗ് ബോസ് മുൻ സീസണിലെ താരങ്ങൾ രംഗത്തെത്തിട്ടുണ്ട്. സൂര്യ ജെ മേനോൻ, സൂരജ് തേലക്കാട്, ലക്ഷ്മി വിജയൻ, ബഷീർ ബഷി, ജുനൈസ് വിപി തുടങ്ങിയ നിരവധി പേരാണ് ശാലിനിക്കും ദിലീപിനും ആശംസകൾ അറിയിച്ചിരിക്കുന്നത്. ബോഗ് ബോസ് താരം എന്നതിലുപരി ശാലിനി ആങ്കറും കൂടിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News