പാലക്കാട്:ഷംന കാസിം ബ്ലാക്ക്മെയിൽ കേസില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.
ഷംന കാസിം ബ്ലാക്ക്മെയിൽ കേസും അതിനെ തുടർന്ന് സ്വർണ്ണക്കടത്ത് ശൃംഖലയുമായി മലയാള സിനിമയിലെ ചില താരങ്ങൾക്കും
അണിയറ പ്രവർത്തകർക്കുമുള്ള ബന്ധങ്ങളും അന്വേഷണത്തിലാണ് എന്ന് സന്ദീപ് വാര്യര്‍ പറയുന്നു.
Also Read:പ്രതികൾ ആവശ്യപ്പെട്ടത് മിയയുടെയും ഷംനയുടെയും നമ്പർ, വെളിപ്പെടുത്തി ധർമജൻ ബോൾഗാട്ടി
ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകൾ എക്സ്പോസ് ചെയ്യപ്പെടുകയാണ് എന്ന് പറയുന്ന സന്ദീപ് വാര്യര്‍
രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുന്നു എന്നും കൂട്ടിച്ചേര്‍ക്കുന്നു.
Also Read:ഷംന കാസിം ബ്ലാക്ക്മെയിലിങ് കേസ്: പ്രതികളിൽ ഒരാൾക്ക് കോറോണ സ്ഥിരീകരിച്ചു
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പിണറായി വിജയൻ അടയിരിക്കുന്നത് അവസാനിപ്പിക്കണം എന്നും ബിജെപി വക്താവ് ആവശ്യപെടുന്നു.
മലയാളസിനിമയിൽ പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ അവസാനിപ്പിക്കാനുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്. അത് നടപ്പാക്കണം.
ആറുമാസം മുമ്പ് കിട്ടിയ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഷംന കാസിം ഉൾപ്പെടെയുള്ള പെൺകുട്ടികൾക്ക് പരാതിയുമായി വരേണ്ട സാഹചര്യം
ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല എന്നും സന്ദീപ് വാര്യര്‍ പറയുന്നു.
ചില നടന്മാര്‍ക്ക് എതിരെയും പേരെടുത്ത് പറയാതെ ബിജെപി വക്താവ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്
സന്ദീപ് വാര്യര്‍ വിമര്‍ശനമുന്നയിച്ചത്.