Shamshera OTT Update :രണ്‍ബീര്‍ കപൂറിന്റെ ഷംഷേരയുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈമിന്?

Shamshera Movie OTT Release :  ജൂലൈ 22 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളിൽ വൻ പരാജയമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 04:08 PM IST
  • ചിത്രം തീയേറ്ററുകളിൽ പ്രദർശനം പൂർത്തിയാക്കിയതിന് ശേഷം ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും.
  • ജൂലൈ 22 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളിൽ വൻ പരാജയമായിരുന്നു.
  • നിരവധി തീയേറ്ററുകളിൽ ചിത്രത്തിന് പ്രേക്ഷകർ ഇല്ലാതിരുന്നതിനെ തുടർന്ന് നിരവധി ഷോകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
  • രൺബീർ തന്‍റെ കരിയറിലെ ആദ്യ ഇരട്ട വേഷം അവതരിപ്പിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം.
Shamshera OTT Update :രണ്‍ബീര്‍ കപൂറിന്റെ ഷംഷേരയുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈമിന്?

രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രം ഷംഷേരയുടെ ഡിജിറ്റൽ അവകാശങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം നേടിയതായി റിപ്പോർട്ട്. ചിത്രം തീയേറ്ററുകളിൽ പ്രദർശനം  പൂർത്തിയാക്കിയതിന് ശേഷം ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. ജൂലൈ 22 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളിൽ വൻ പരാജയമായിരുന്നു. നിരവധി തീയേറ്ററുകളിൽ ചിത്രത്തിന് പ്രേക്ഷകർ ഇല്ലാതിരുന്നതിനെ തുടർന്ന് നിരവധി ഷോകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.  രൺബീർ തന്‍റെ കരിയറിലെ ആദ്യ ഇരട്ട വേഷം അവതരിപ്പിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. സഞ്ജയ് ദത്ത്, വാണി കപൂർ എന്നിവരും ചിത്രത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാങ്കൽപ്പിക നഗരമായ കാസയിലാണ് ഷംഷേരയുടെ കഥ നടക്കുന്നത്. ബ്രിട്ടീഷുകാരുടെ അടിമ തൊഴിലാളിയിൽ നിന്ന് തന്‍റെ കൂടെയുള്ള വലിയ വിഭാഗം ജനങ്ങളുടെ രക്ഷകനായി മാറുന്ന നായകനായാണ് രൺബീർ കപൂർ ഈ ചിത്രത്തിൽ എത്തിയത്.  1871 ലാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. തനിക്ക് വേണ്ടപ്പെട്ടവരുടെ രക്ഷയ്ക്കായി രൺബീർ സമ്പന്നരുടെ പണം കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് നൽകുന്നു. മലയാളത്തിലെ കായംകുളം കൊച്ചുണ്ണിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം ആണ് രൺബീറിന്‍റേത് എന്ന് പറയാം.

കരൺ മൽഹോത്രയാണ് ഷംഷേര സംവിധാനം ചെയ്തിരിക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രത്തിന്‍റെ നിർമ്മാണം.അഷ്പുഷ് റാണ, സൗരബ് ശുക്ല, റോണിത് റോയ്, ത്രിദ ചൗധരി, പിതോബാഷ് ത്രിപാഠി എന്നിങ്ങനെ ഒരു വലിയ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബ്രഹ്മാസ്ത്രയ്ക്കും വളരെ മുൻപ് ഷൂട്ടിങ്ങ് പൂർത്തിയായ ഷംഷേര 2019 ഡിസംബർ 20 ന് പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സൽമാൻ ഖാന്‍റെ ദബങ്ങ് 3 റിലീസ് ഉള്ളതിനാൽ ഇത് മാറ്റിവച്ചു.  2020 ൽ ചിത്രം റിലീസ് ചെയ്യാനായി ചർച്ചകൾ പുരോഗമിച്ചപ്പോഴായിരുന്നു കൊവിഡ് മഹാമാരി ലോകമെമ്പാടും പടർന്ന് പിടിക്കുന്നത്. തുടർന്ന് 2 വർഷത്തോളം ചിത്രം പുറത്തിറക്കാൻ യാഷ് രാജ് പ്രൊഡക്ഷൻസിന് സാധിച്ചില്ല. തുടർന്നാണ് ചിത്രം ജൂലൈ 22 ന് റിലീസ് ചെയ്തത്.

ALSO READ: Shamshera Movie Review: എത്ര കിട്ടിയാലും പഠിക്കാതെ ബോളീവുഡ്; കാത്തിരുന്ന് റിലീസായ ഷംഷേരയും നിരാശ

ഐറ്റം ഡാൻസും, പ്രതികാരം പിന്നാമ്പുറം ആയുള്ള കഥയുമായി സ്ഥിരം കണ്ട് മടുത്ത ശൈലിയിൽ തന്നെയിരുന്നു ഷംഷേരയുടെ പോക്കും. ചിത്രത്തിൽ കുറച്ചെങ്കിലും ആസ്വാദകരമായത് രൺബീർ കപൂറിന്‍റെയും സഞ്ജയ് ദത്തിന്‍റെയും പ്രകടനമാണ്. ഐറ്റം ഡാൻസിൽ ശരീര പ്രകടനവുമായി ഒതുങ്ങിപ്പോകാതെ തന്‍റെ കരിയറിലെ ഒരു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ വാണി കപൂറിനും സാധിക്കുന്നുണ്ട്. കരൺ മൽഹോത്ര തന്‍റെ മുൻ ചിത്രങ്ങളായ ബ്രദേഴ്സിനും അഗ്നിപഥിനും സമാനമായി മികച്ച രീതിയിൽ ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും വ്യത്യസ്തമായ കഥയുടെയും ശക്തമായ തിരക്കഥയുടെയും അഭാവത്തിലാണ് ചിത്രം പരാജയപ്പെടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News