തമിഴ് സിനിമ ആഗ്രഹിച്ചത് തന്റെ ഗ്ലാമറസ് ലുക്ക്; വെളിപ്പെടുത്തലുമായി ഷീല

ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്തുവെങ്കിലും സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെ തിരികെ എത്തിയിരുന്നു.     

Written by - Ajitha Kumari | Last Updated : Oct 28, 2020, 08:06 PM IST
  • തമിഴ് സിനിമയിൽ താൻ അഭിനയിക്കുന്നത് അമ്മയ്ക്കും തീരെ ഇഷ്ടമില്ലായിരുന്നുവെന്നും ഷീല പറഞ്ഞു.
  • മാത്രമല്ല തമിഴിൽ തന്റെ ഗ്ലാമറസ് ലൂക്കാണ് അവർ ആഗ്രഹിച്ചതെന്നും എന്നാൽ അത്തരം വേഷം ചെയ്യാൻ തനിക്ക് താൽപര്യം ഇല്ലായിരുന്നുവെന്നും താരം പറഞ്ഞു.
തമിഴ് സിനിമ ആഗ്രഹിച്ചത് തന്റെ ഗ്ലാമറസ് ലുക്ക്; വെളിപ്പെടുത്തലുമായി ഷീല

മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല (Sheela).  തെന്നിന്ത്യൻ സിനിമയുടെ നിറസാന്നിധ്യമാണ് ഷീലാമ്മയെന്ന് നമുക്ക് ഉറപ്പിച്ച് തന്നെ പറയാം.  കരുത്തുറ്റ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ഷീലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.  

ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്തുവെങ്കിലും സത്യൻ അന്തിക്കാടിന്റെ 'മനസിനക്കരെ' എന്ന സിനിമയിലൂടെ തിരികെ എത്തിയിരുന്നു.  ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് ഷീല.  ഇപ്പോഴിതാ തമിഴ് സിനിമയെക്കുറിച്ചുള്ള താരത്തിന്റെ അഭിപ്രായമാണ് തുറന്നു പറഞ്ഞിരിക്കുന്നത്.  

Also read: ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി; ശബരിമലയിൽ പ്രതിദിനം ആയിരം തീർത്ഥാടകർ മാത്രം 

തമിഴ് സിനിമ തനിക്ക് കംഫർട്ട് അല്ലെന്നാണ് ഷീല പറയുന്നത്.  മലയാള സിനിമ തനിക്ക് നല്ല കഥാപാത്രങ്ങൾ നൽകി അതുകൊണ്ടുതന്നെ മലയാളത്തിൽ സജീവമാകുകയും ചെയ്തു.  എന്നാൽ തമിഴ് സിനിമ (Tamil Film) തന്റെ ഗ്ലാമറസ് ലുക്ക് ആണ് ആഗ്രഹിച്ചത്.  ചെമ്മീനിലേക്കുള്ള ഓഫർ വരുമ്പോൾ ശിവാജി ഗണേശന്റെ സിനിമയുടെ ഓഫറും വന്നിരുന്നുവെങ്കിലും ചെമ്മീൻ ആണ് താൻ തിരഞ്ഞെടുത്തതെന്നും ഷീല പറഞ്ഞു.      

തമിഴ് സിനിമയിൽ താൻ അഭിനയിക്കുന്നത് അമ്മയ്ക്കും തീരെ ഇഷ്ടമില്ലായിരുന്നുവെന്നും ഷീല പറഞ്ഞു.  മാത്രമല്ല തമിഴിൽ തന്റെ ഗ്ലാമറസ് ലൂക്കാണ് അവർ ആഗ്രഹിച്ചതെന്നും എന്നാൽ അത്തരം വേഷം ചെയ്യാൻ തനിക്ക് താൽപര്യം ഇല്ലായിരുന്നുവെന്നും താരം പറഞ്ഞു.    

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

More Stories

Trending News