മേഘ്നയുടെ കണ്‍മണിയെ സന്ദര്‍ശിച്ച് നസ്രിയയും ഫഹദും

നടി മേഘ്ന രാജിന്‍റെ കുഞ്ഞിനെ  അടുത്ത സുഹൃത്തുക്കളായ  നസ്രിയയും (Nazriya) ഫഹദ് ഫാസിലും (Fahadh Faasil) എത്തി. 

Last Updated : Oct 26, 2020, 01:22 PM IST
  • നടി മേഘ്ന രാജിന്‍റെ കുഞ്ഞിനെ അടുത്ത സുഹൃത്തുക്കളായ നസ്രിയയും ഫഹദ് ഫാസിലും എത്തി.
  • മേഘ്നയുടെ (Meghna Raj) പ്രസവം നടന്ന ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്.
മേഘ്നയുടെ കണ്‍മണിയെ  സന്ദര്‍ശിച്ച്   നസ്രിയയും ഫഹദും

നടി മേഘ്ന രാജിന്‍റെ കുഞ്ഞിനെ  അടുത്ത സുഹൃത്തുക്കളായ  നസ്രിയയും (Nazriya) ഫഹദ് ഫാസിലും (Fahadh Faasil) എത്തി. 

 മേഘ്നയുടെ  (Meghna Raj) പ്രസവം നടന്ന ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്. 

ഫഹദ് ഫാസിലും നസ്രിയയും ബെംഗളൂരുവിലെ ആശുപത്രിയിലെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മേഘ്‌നയ്ക്ക് കുഞ്ഞ് ജനിച്ച സന്തോഷം നസ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 'ജൂനിയര്‍ ചീരൂ, വെല്‍ക്കം ബാക്ക് ഭായീ'എന്നായിരുന്ന നസ്രിയയുടെ കുറിപ്പ്.  മേഘ്നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ  (Chiranjeevi Sarja) അപ്രതീക്ഷിത വിയോ​ഗത്തിലും നസ്രിയയും ഫഹദും പിന്തുണയുമായി കൂടെ ഉണ്ടായിരുന്നു.

ഒക്ടോബര്‍ 22നാണ് മേഘ്ന രാജ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്‌നയ്ക്കും ചിരഞ്ജീവിക്കും കുഞ്ഞ് ജനിച്ച കാര്യം സഹോദരന്‍ ധ്രുവ  (Dhruva Sarja)യാണ്  സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. 

ചിരഞ്ജീവി മരിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് ഗര്‍ഭിണിയാണെന്ന വിവരം മേഘ്‌ന പുറത്ത് വിട്ടത്. 

ചിരഞ്ജീവി സര്‍ജയുടെ ആ​ഗ്രഹം പോലെ വലിയ ആഘോഷമായിട്ടായിരുന്നു മേഘ്നയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സര്‍ജ കുടുംബം നടത്തിയത്.  എല്ലാത്തിനും മുന്‍കൈ എടുത്ത് മുന്നില്‍ നിന്നത് ധ്രുവ് സര്‍ജയായിരുന്നു. കൂടാതെ,  മേഘ്‌നയ്ക്ക് സര്‍പ്രൈസ് ആയി വെള്ളിത്തൊട്ടില്‍ ആണ്  ധ്രുവ്  സര്‍ജ സമ്മാനിച്ചത്‌.  കുഞ്ഞിനായി അനുജന്‍ ധ്രുവ് ഒരുക്കിയ വെള്ളി കൊണ്ടുള്ള തൊട്ടിലും വാര്‍ത്തയായിരുന്നു.

അകാലത്തില്‍ വിടപറഞ്ഞ ഭര്‍ത്താവ് ചിരഞ്ജീവിയുടെ കട്ടൗട്ട് വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ചടങ്ങിനിടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ധ്രുവ ആണ്.  സഹോദരങ്ങള്‍ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവീന്‍റെ  വിയോഗത്തില്‍ നിന്നും ധ്രുവ് മുക്തനായിട്ടില്ല. എങ്കിലും മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയാണ് ധ്രുവ്.

Also read: നടി മേഘ്‌നാ രാജിന് ആണ്‍കുഞ്ഞ്, ചീരു തിരികെയെത്തിയതായി ധ്രുവ് സര്‍ജ

ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് 36കാരനായ ചിരജ്ഞീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്.  വര്‍ഷങ്ങള്‍ പ്രണയിച്ച്‌ വിവാഹിതരായ മേഘ്നയ്ക്കും ചിരുവിനും ഇടയിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിനിടെ ആയിരുന്നു മരണം ചീരുവിനെ തട്ടിയെടുത്തത്.

More Stories

Trending News