Meppadiyan Release : ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ നാളെ തീയേറ്ററുകളിൽ എത്തും

നവാഗത സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌  മേപ്പടിയാൻ.

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 06:38 PM IST
  • ചിത്രത്തിൻറെ തിയേറ്റർ ലിസ്റ്റ് നടൻ ഉണ്ണി മുകുന്ദൻ തന്നെ തീയേറ്ററുകളിൽ പങ്ക് വെച്ചിരുന്നു.
  • അതേസയം ചിത്രത്തിൻറെ ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
  • നവാഗത സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ മേപ്പടിയാൻ.
  • നായക വേഷത്തിലെത്തുന്ന ഉണ്ണിമുകുന്ദന്‍റെ വേറിട്ട ലുക്ക് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായാതിനാല്‍ ആരാധകരും കാത്തിരിപ്പിലാണ്.
Meppadiyan Release : ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ നാളെ തീയേറ്ററുകളിൽ എത്തും

Kochi :  ഉണ്ണി മുകുന്ദൻ (Unni Mukundan)  കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മേപ്പടിയാണ് (Meppadiyan) നാളെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ തിയേറ്റർ ലിസ്റ്റ് നടൻ ഉണ്ണി മുകുന്ദൻ തന്നെ തീയേറ്ററുകളിൽ പങ്ക് വെച്ചിരുന്നു. അതേസയം ചിത്രത്തിൻറെ ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. നവാഗത സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌  മേപ്പടിയാൻ.

നായക വേഷത്തിലെത്തുന്ന  ഉണ്ണിമുകുന്ദന്‍റെ  വേറിട്ട ലുക്ക് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായാതിനാല്‍ ആരാധകരും കാത്തിരിപ്പിലാണ്. ക്ലീന്‍ യു  (U) സര്‍ട്ടിഫിക്കറ്റാണ് മേപ്പടിയാന് ലഭിച്ചിട്ടുള്ളത്. ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്,മേജർ രവി, നിഷ സാരംഗ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വൽസൻ, മനോഹരിയമ്മ, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. 

ALSO READ: Meppadiyan: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മേപ്പടിയാൻ പ്രദർശനത്തിനൊരുങ്ങുന്നു

ചിത്രത്തിന്‍റെ  സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്ന്യാണ്. വിജയ് യേശുദാസ്, നിത്യ മാമൻ, കാർത്തിക് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.  സിനിമയുടെ ആദ്യഗാനം അടുത്തിടെയാണ് പുറത്തുവന്നത്.

ALSO READ: Meppadiyan : മേപ്പടിയാൻ ജനുവരി 14നു തീയേറ്ററുകളിൽ എത്തുന്നു; ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പ പാട്ടും റിലീസ് ചെയ്തു

ഉണ്ണി മുകുന്ദന്‍റെ  നിർമ്മാണ സംരഭമായ UMFന്‍റെ ആദ്യ ചിത്രമാണ് മേപ്പടിയാൻ. നീൽ.ഡി.കുഞ്ഞയാണ് ഛായഗ്രാഹകൻ. ഷമീർ മുഹമ്മദാണ് ചിത്ര സംയോജനം. സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്‍റെ  ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News