Shwetha Menon: 'നേതൃനിരയിലേക്ക് പുതിയ ആളുകൾ വരട്ടെ, പ്രസിഡന്‍റാകാൻ പൃഥ്വിരാജ് യോ​ഗ്യൻ'; കൂട്ടരാജി ഞെട്ടിച്ചുവെന്ന് ശ്വേത മേനോൻ

വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കഴിയുന്ന വനിതകൾ ഭാരവാഹിത്വത്തിലേക്ക് എത്തണമെന്ന് ശ്വേത മേനോൻ  

Written by - Zee Malayalam News Desk | Last Updated : Aug 27, 2024, 04:41 PM IST
  • പ്രസിഡന്‍റായി പൃഥ്വിരാജ് വരണമെന്നും ശ്വേത മേനോൻ പറ‍ഞ്ഞു.
  • വെളിപ്പെടുത്തലുകളുമായി ഇത്രയും സ്ത്രീകള്‍ മുന്നോട്ട് വന്നത് വലിയ കാര്യമാണെന്നും സല്യൂട്ട് ചെയ്യുന്നുവെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
Shwetha Menon: 'നേതൃനിരയിലേക്ക് പുതിയ ആളുകൾ വരട്ടെ, പ്രസിഡന്‍റാകാൻ പൃഥ്വിരാജ് യോ​ഗ്യൻ'; കൂട്ടരാജി ഞെട്ടിച്ചുവെന്ന് ശ്വേത മേനോൻ

തിരുവനന്തപുരം: അമ്മ സംഘടനയിലെ കൂട്ടരാജി ഞെട്ടിച്ചുവെന്ന് നടിയും അമ്മ അംഗവുമായ ശ്വേത മേനോൻ. നേതൃനിരയിലേക്ക് പുതിയ ആളുകൾ എത്തട്ടെയെന്ന് താരം പറഞ്ഞു. പ്രസിഡന്‍റായി പൃഥ്വിരാജ് വരണമെന്നും ശ്വേത മേനോൻ പറ‍ഞ്ഞു. വെളിപ്പെടുത്തലുകളുമായി ഇത്രയും സ്ത്രീകള്‍ മുന്നോട്ട് വന്നത് വലിയ കാര്യമാണെന്നും സല്യൂട്ട് ചെയ്യുന്നുവെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും താരം പറഞ്ഞു.

ഭാരവാഹിത്വത്തിലേക്കും വനിതകൾ എത്തണം. കാര്യങ്ങൾ തുറന്നു പറയാനും വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കഴിയുന്ന വനിതകളെത്തണം. താരങ്ങൾക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് അമ്മ സംഘടനയിൽ കൂട്ടരാജിയുണ്ടായത്. മോഹൻലാലിനെ പോലൊരാള്‍ക്ക് ഇത്രയധികം സമ്മര്‍ദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. ഭരണസമിതി മുഴുവൻ രാജിവെച്ചത് ഞെട്ടിച്ചുവെന്നും ശ്വേത പറ‍ഞ്ഞു. 

ഇത്തവണത്തെ ജനറല്‍ ബോഡി യോഗത്തില്‍ ഒരു മാറ്റത്തിന് സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും സ്ത്രീ പ്രസിഡന്‍റാകണമെന്നും പറഞ്ഞപ്പോള്‍ മോഹൻലാൽ അതിനോട് അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്ന് ശ്വേത മേനോൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News