ഇനി കാത്തിരിക്കുന്നത് ഒരു പ്രണയ ചിത്രത്തിന് വേണ്ടി; വെളിപ്പെടുത്തലുമായി Manju Warrier

ആദ്യമായി മഞ്ജു വാര്യർ  മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ദി പ്രീസ്റ്റ് റിലീസ് ചെയ്തതിന് പിന്നാലെ ചതൂർമുഖം  കൂടി എത്തിയിരിക്കുകയാണ്.   

Written by - Ajitha Kumari | Last Updated : Apr 16, 2021, 03:47 PM IST
  • സൂപ്പർ വേഷങ്ങൾ അവതരിപ്പിച്ച് മികച്ച വിജയംനേടി നിറഞ്ഞു നിൽക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ
  • ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആടി തിമിർത്ത് തിയറ്ററുകളിൽ വിസ്മയം തീർക്കുകയാണ് താരം.
  • താൻ അടുത്തതായി പ്രണയ കഥകൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് താരം.
ഇനി കാത്തിരിക്കുന്നത് ഒരു പ്രണയ ചിത്രത്തിന് വേണ്ടി; വെളിപ്പെടുത്തലുമായി Manju Warrier

വ്യത്യസ്തവും അഭിനയപ്രാധാന്യവുമുള്ള സൂപ്പർ വേഷങ്ങൾ അവതരിപ്പിച്ച് മികച്ച വിജയംനേടി നിറഞ്ഞു നിൽക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.   ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആടി തിമിർത്ത് തിയറ്ററുകളിൽ വിസ്മയം തീർക്കുകയാണ് ഇപ്പോൾ താരം.

ആദ്യമായി മഞ്ജു വാര്യർ  മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ദി പ്രീസ്റ്റ് റിലീസ് ചെയ്തതിന് പിന്നാലെ ചതൂർമുഖം  കൂടി എത്തിയിരിക്കുകയാണ്. രണ്ടിലും  കേന്ദ്രകഥാപാത്രത്തെ തന്നെയാണ് മഞ്ജു (Manju Warrier) അവതരിപ്പിച്ചത്. 

ഇപ്പോഴിതാ അടുത്തടുത്ത് റിലീസ് ചെയ്ത രണ്ട് സിനിമകളും വിജയിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു.  തുടരെ തുടരെ രണ്ട് സിനിമകൾ റിലീസ് ചെയ്യുകയും അവ രണ്ടും തകർപ്പൻ വിജയമാവുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് മഞ്ജു വാര്യർ. 

Also Read:  മഞ്ജുവിനെപ്പോലെ അണിഞ്ഞൊരുങ്ങി മീനാക്ഷിയും, ചിത്രങ്ങൾ വൈറലാകുന്നു

ഇപ്പോഴിതാ താൻ അടുത്തതായി പ്രണയ കഥകൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും വൈകാതെ അത്തരം സിനിമകൾ ഉണ്ടാവുമെന്നും തുറന്നു പറഞ്ഞിരിക്കുകയാണ്.  അടുപ്പിച്ച് ഹൊറർ സിനിമകൾ ചെയ്തതുകൊണ്ട് ഒരു മാറ്റം താൻ ആഗ്രഹിക്കുന്നുണ്ടെന്നും മഞ്ജു പറഞ്ഞു.  

മാത്രമല്ല നല്ല ലവ് സ്റ്റോറി ചെയ്തിട്ട് കുറെ കാലമായെന്നും അതുകൊണ്ടുതന്നെ നല്ല ലവ് സ്റ്റോറി കിട്ടിയാൽ അടുത്ത സിനിമ അതായിരിക്കുമെന്നും താരം പറഞ്ഞു.  കൂടാതെ ഈ സമയത്ത് പ്രണയത്തിന് പ്രായം ഒരു തടസമല്ലെന്നും ലേഡി സൂപ്പർ സ്റ്റാർ പറഞ്ഞു.  ഒരു പ്രമുഖ ചാനലിന് നൽകിയ ആഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ 

തന്റെ 18 മത്തെ വയസിൽ സൂപ്പർ പ്രണയ ചിത്രമായ സല്ലാപത്തിലൂടെ നായികയായാണ് മഞ്ജു വെള്ളിത്തിരയിൽ ശ്രദ്ധേയയായത്.  അതി നായകൻ ദിലീപ് ആയിരുന്നു.  

ഇതിനിടയിൽ താരത്തിന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ചോദിച്ചപ്പോൾ അതിൽ യാതൊരു രഹസ്യവുമില്ലെന്ന് ചിരിച്ചുകൊണ്ട് മറുപടി പറയുകയായിരുന്നു താരം.   മാത്രമല്ല ഒരാൾ ചെറുപ്പമായി കാണപ്പെട്ടു എന്നുപറയുന്നതിൽ വലിയ നേട്ടം ഉള്ളതായി തനിക്ക് തോന്നുന്നില്ലയെന്നും ഒരാൾ ചെറുപ്പമാണോ അല്ലെങ്കിൽ വയസായോ എന്നതിനേക്കാളും  അവർ സന്തുഷ്ടരാണെന്ന് പറയുന്നതിനാണ് പ്രധാന്യമെന്നും മഞ്ജു വാര്യർ പറഞ്ഞു.  

Also Read: Ginger in summer: വേനൽക്കാലത്ത് ഇഞ്ചി കഴിക്കണോ വേണ്ടയോ? അറിയാം ഗുണങ്ങളും ദോഷങ്ങളും.. 

കൂടാതെ വാർദ്ധക്യമെന്നത് സ്വഭാവികമായ കാര്യമാണെന്നും എന്റെ ഈ പ്രായത്തിൽ ഞാൻ ചെറുപ്പമാണെന്ന് തോന്നുന്നില്ലയെന്നും എന്നാൽ ഞാൻ സന്തോഷവതിയായി കാണപ്പെടുന്നു അതായിരിക്കും മറ്റുള്ളവർക്ക് കൂടുതൽ സൗന്ദര്യമുള്ളതായി തോന്നുന്നതെന്നും മഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു. 

ഒപ്പം മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും ലേഡി സൂപ്പർസ്റ്റാർ വാതോരാതെ പറഞ്ഞു.  വർഷങ്ങൾക്ക് മുൻപ് മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ പലരും തന്നെ സമീപിച്ചിരുന്നുവെങ്കിലും മറ്റ് തടസങ്ങളും ഒപ്പം ഡേറ്റ് പ്രശ്നവും അത് നടക്കാതെ പോവുകയായിരുന്നുവെന്നും മഞ്ജു പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

More Stories

Trending News