Sivakarthikeyan ചിത്രം Doctor ന്റെ റിലീസിങ് മാറ്റിവെച്ചു; റംസാന് തീയേറ്ററുകളിലെത്തും

വ്യാഴഴ്ച്ചയാണ് ചിത്രം റംസാന് മാത്രമേ തീയേറ്ററുകളിൽ എത്തുകയുള്ളൂവെന്ന് നിർമ്മാതാക്കൾ അറിയിച്ചത്. ഡോക്ടറിന്റെ നിർമ്മാതാക്കളായ കെജിആർ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് തീയതി നീട്ടിവെച്ച വിവരം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2021, 01:04 PM IST
  • വ്യാഴഴ്ച്ചയാണ് ചിത്രം റംസാന് മാത്രമേ തീയേറ്ററുകളിൽ എത്തുകയുള്ളൂവെന്ന് നിർമ്മാതാക്കൾ അറിയിച്ചത്.
  • ഡോക്ടറിന്റെ നിർമ്മാതാക്കളായ കെജിആർ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് തീയതി നീട്ടിവെച്ച വിവരം അറിയിച്ചത്.
  • നെൽസണും ശിവ കർത്തികേയനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഡോക്ടറിന് ഉണ്ട്.
  • പ്രിയങ്ക മോഹനാണ് ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്.
Sivakarthikeyan ചിത്രം Doctor ന്റെ റിലീസിങ് മാറ്റിവെച്ചു; റംസാന് തീയേറ്ററുകളിലെത്തും

Chennai: ശിവകാർത്തികേയന്റെ (Sivakarthikeyan) ഏറ്റവും പുതിയ ചിത്രമായ ഡോക്ടറിന്റെ റിലീസിങ് നീട്ടി. വ്യാഴഴ്ച്ചയാണ് ചിത്രം റംസാന് മാത്രമേ തീയേറ്ററുകളിൽ എത്തുകയുള്ളൂവെന്ന് നിർമ്മാതാക്കൾ അറിയിച്ചത്. ആദ്യം മാർച്ച് 26 ന് തീയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം തമിഴ് നാട് അസംബ്ലി തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് റിലീസിങ് തീയതി നീട്ടിവെച്ചത്.  റിലീസിങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അറിയിച്ചു.

ഡോക്ടറിന്റെ നിർമ്മാതാക്കളായ കെജിആർ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് തീയതി നീട്ടിവെച്ച വിവരം അറിയിച്ചത്. ട്വിറ്ററിലൂടെ റിലീസിംഗ് തീയതി അറിയിച്ച നിർമ്മാതാക്കൾ എല്ലാവരോടും ഏപ്രിൽ ആറിന് വോട്ട് ചെയ്യണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. ഡാർക്ക് കോമഡി വിഭാഗത്തിൽ വരുന്ന ഡോക്ടർ സംവിധാനം ചെയ്‌തിരിക്കുന്നത് നെൽസൺ ദിലീപാണ്. 2018 ൽ വമ്പൻ ഹിറ്റായ കൊളമാവ്‌ കോകിലയിലൂടെ (Kolamav Kokila) പ്രശസ്‌തനായ വ്യക്തിയാണ് നെൽസൺ ദിലീപ്.

ALSO READ: Arjun Kapoor ന്റെയും Parineeti Chopra യുടെയും പുതിയ ചിത്രം Sandeep Aur Pinky Faraar ന്റെ ട്രെയ്‌ലറെത്തി; പിങ്കി സന്ദീപിനെ കൊല്ലുമോ?

നെൽസണും ശിവ കർത്തികേയനും (Sivakarthikeyan) ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഡോക്ടറിന് ഉണ്ട്. പ്രിയങ്ക മോഹനാണ് ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. പ്രിയങ്ക മോഹനനെയും ശിവ കാർത്തികേയനെയും കൂടാതെ വിനയ്, യോഗി ബാബു, ഇലവരാസു, അർച്ചന എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.  ഡോക്ടറിന്റെ ചിത്രത്തിൽ നിർമൽ ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സിനിമാട്ടോഗ്രഫി ചെയ്തിരിക്കുന്നത് കെ വിജയ് കാർത്തിക്കാണ്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. ചെന്നൈയും ഗോവയുമാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. 

ALSO READ: സെക്കൻഡ് ഷോ അനുവദിച്ചു പക്ഷെ നാടകക്കാരന് വേദിയില്ല രണ്ടാംതരക്കാരനായി ജീവിക്കില്ല ഇടതുപക്ഷത്തിനുള്ള പിന്തുണ പിൻവലിക്കുന്നയെന്ന് നാടക സിനിമ നടൻ ഹരീഷ് പേരടി

ഡോക്ടറിലെ ചെല്ലമ്മ പാട്ട് (Chellamma Song) യൂട്യൂബിൽ കണ്ടത് 100 Million ആളുകളായിരുന്നു. തന്റെ പുതിയ ചിത്രമായ ഡോക്ടറിന് വേണ്ടി ശിവകാർത്തികേയൻ തന്നെയാണ് പാട്ട് എഴുതിയത്. പ്രേക്ഷകരിൽ ആവേശം ഉണർത്തുന്ന പാട്ട് യുട്യൂബിൽ അപ് ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗ് ആയി മാറിയിരുന്നു. 2020 ജൂലായ് 16നാണ് പാട്ട് യുട്യൂബിൽ അപ് ലോഡ് ചെയ്തത്. പാട്ട് ഹിറ്റായതോടെ താരവും ആവേശത്തിലാണ്.

ALSO READ: തന്റെ രാഷ്ട്രീയ താത്പര്യങ്ങൾ മൂലം അഹാനയെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പുറത്താക്കിയെന്ന് കൃഷ്‌ണകുമാർ; പുറത്താക്കലിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് നിർമ്മാതാക്കൾ

ഡോക്ടറിന്റെ രണ്ടാമത്തെ പാട്ട് ഫെബ്രുവരി 25-ന് റിലീസ് ചെയ്തിരുന്നു. ഗാനം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി 'സോ ബേബി' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൻറെ അനൗൺസ്‌മെൻറ് ടീസർ(Teaser) അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News