Spy: പാൻ ഇന്ത്യൻ ചിത്രവുമായി നിഖിൽ; 'സ്പൈ' ടീസർ ലോഞ്ച് മെയ് 15ന്

Spy movie teaser launch: ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി പറയുന്നു.

Written by - Zee Malayalam News Desk | Last Updated : May 13, 2023, 02:55 PM IST
  • ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി പറയുന്നു
  • തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്
Spy: പാൻ ഇന്ത്യൻ ചിത്രവുമായി നിഖിൽ; 'സ്പൈ' ടീസർ ലോഞ്ച് മെയ് 15ന്

നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ത്രില്ലർ ചിത്രം 'സ്പൈ'യുടെ ടീസർ ലോഞ്ച് മെയ് 15ന്. രാജ്പതിൽ മെയ് 15ന് ടീസർ ലോഞ്ച് ചെയ്യും. വ്യത്യസ്തമായ പ്രമേയവും സുഭാഷ്‌ ചന്ദ്ര ബോസിന്റെ രഹസ്യങ്ങളും സംസാരിക്കുന്ന ചിത്രമാണിത്. പ്രശസ്ത എഡിറ്റർ ഗാരി ബിഎച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സിഇഒ ആയ ഇഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്. 

ചരിത്രത്തിൽ ആദ്യമായി രാജ്പതിൽ വെച്ച് നടക്കുന്ന ആദ്യ ടീസർ ലോഞ്ച് ചടങ്ങ് കൂടിയാണ് ഇത്. ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ നോൺ തിയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ മികച്ച അഭിപ്രായം തോന്നിയതിന് ശേഷമാണ് ആമസോണും സ്റ്റാർ നെറ്റ് വർക്കും നോൺ തിയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 

ALSO READ: Madhura Manohara Moham song: ഗ്രാമത്തിന്റെ ഭംഗിയും സ്‌നേഹവും ഒറ്റ ഗാനത്തില്‍; മധുര മനോഹര മോഹത്തിലെ ചിത്ര പാടിയ ഗാനം പുറത്ത്

ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരികയാണ്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി പറയുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. പിആർഒ- ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News