Sreenath Bhasi: "നമുക്ക് കോടതിയിൽ കാണാം"; ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു

Sreenath Bhasi: ഹസീബ് ഫിലിംസും എംജിസി പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ വിഎം വിനു ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 12:49 PM IST
  • ആഷിഖ് അലി അക്ബറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്
  • ലാലു അലക്സ്, രഞ്ജിപണിക്കർ, ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
  • പുതുമുഖ നടി മൃണാളിനി ഗാന്ധിയാണ് ചിത്രത്തിലെ നായിക
Sreenath Bhasi: "നമുക്ക് കോടതിയിൽ കാണാം"; ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു

ശ്രീനാഥ് ഭാസി നായകനാകുന്ന 'നമുക്ക് കോടതിയിൽ കാണാം' സിനിമയുടെ ചിത്രീകരണം തുടങ്ങി. സംജിത് ചന്ദ്രസേനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹസീബ് ഫിലിംസും എംജിസി പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ വിഎം വിനു ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

ആഷിഖ് അലി അക്ബറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലാലു അലക്സ്, രഞ്ജിപണിക്കർ, ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖ നടി മൃണാളിനി ഗാന്ധിയാണ് ചിത്രത്തിലെ നായിക.

ALSO READ: 777 Charlie OTT Update : 777 ചാർളിയുടെ ഡിജിറ്റൽ അവകാശങ്ങൾ വൂട്ട് സെലക്ടിന്?

ത്രയത്തിനും മൈക്കിനും ശേഷം സംവിധായകൻ സംജിത് ചന്ദ്രസേനനും തിരക്കഥാകൃത്ത് ആഷിഖ് അലി അക്ബറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'നമുക്ക് കോടതിയിൽ കാണാം'. ക്യാമറ- മാത്യു പ്രസാദ് . പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ. 'നമുക്ക് കോടതിയിൽ കാണാം' കുടുംബ ചിത്രമായാണ് ഒരുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News