800 Movie : സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്; '800' സിനിമയുടെ ഫസ്റ്റ് ലുക്ക്

Muttiah Muralitharan Biopic 800 Movie : മുരളീധരന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ 800 സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടത്  

Written by - Zee Malayalam News Desk | Last Updated : Apr 17, 2023, 11:54 AM IST
  • മധു മിത്തലാണ് മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുന്നത്
  • തമിഴിൽ ചിത്രീകരിക്കുന്ന ചിത്രം തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും
  • ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യും
800 Movie : സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്; '800' സിനിമയുടെ ഫസ്റ്റ് ലുക്ക്

ലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ ജീവചരിത്രവുമായി എത്തുന്ന ചിത്രം 800ന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. മുത്തയ്യ മുരളീധരന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഓസ്കാർ നേടിയ ചിത്രം സ്ലം ഡോഗ് മില്യണറേർ താരം മധുർ മിട്ടലാണ് 800ൽ ലങ്കൻ ഇതിഹാസമായി എത്തുന്നത്. എം എസ് ശ്രീപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂവി ട്രെയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് മുരളീധരന്റെ അറിയപ്പെടാത്ത ജീവചരിത്രം ഒരുങ്ങുന്നത്. നേരത്തെ വിജയ് സേതുപതിയെയായിരുന്നു മുത്തയ്യ മുരളീധരനെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തിരുന്നത്. പിന്നീടാണ് സ്ലം ഡോഗ് മില്യണേർ താരത്തിലേക്കെത്തുന്നത്.

നായിക കഥാപാത്രമായ മധി മലരെ അവതരിപ്പിക്കുന്നത് മലയാള നടി മഹിമ നമ്പ്യാരാണ്. തമിഴിലെ ഹിറ്റ് മേക്കർ വെങ്കട്ട് പ്രഭുവിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു ശ്രീപതി. 2010ൽ 'കനിമൊഴി' എന്ന ചിത്രം സംവിധാനം ചെയ്താണ് ശ്രീപതി സ്വതന്ത്ര സംവിധായകനായത് തുടങ്ങിയത്. ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായിട്ടാണ് 800 സിനിമ ചിത്രീകരിച്ചത്. തമിഴിൽ ചിത്രീകരിച്ച സിനിമ തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുക. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിൽ എത്തും.

ALSO READ : Happy Birthday Vikram : കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെ പോകുന്ന താരം; ഇന്ത്യൻ സിനിമയുടെ ക്രിസ്റ്റ്യൻ ബെയിൽ വിക്രമത്തിന് പിറന്നാൾ ആശംസകൾ

നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. സഹ നിർമാതാവ് - വിവേക് രംഗാചരി, ഛായാഗ്രഹണം - ആർ ഡി രാജശേഖർ, സംഗീതം - ജിബ്രാൻ , എഡിറ്റർ - പ്രവീണ് കെ എൽ, പ്രൊഡക്ഷൻ ഡിസൈനർ - വിദേശ്, പി ആർ ഒ - ശബരി

മുത്തയ്യ മുരളീധരൻ എന്ന ലങ്കൻ സ്പിൻ ഇതിഹാസം

പതിവ് ബോളിങ് ആക്ഷന് വിപരീതമായി സ്പിൻ ബോളിങ് ശ്രദ്ധേയമായ താരമാണ് മുത്തയ്യ മുരളീധരൻ. അതുപോലെ താരത്തിന്റെ ബോളിങ് ആക്ഷനെതിരെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിനെയെല്ലാം താൻ വിക്കറ്റ് നേട്ടങ്ങൾ കൊണ്ടാണ് മുരളീധരൻ മറുപടി പറഞ്ഞത്. 1992 തന്റെ കരിയർ ആരംഭിച്ച മുരളീധരൻ 90, 2000 കാലഘട്ടങ്ങളിൽ ഏതൊരു ബാറ്ററും ഭയപ്പെടുന്ന സ്പിന്നറായിരുന്നു മുരളീധരൻ. 

1,347 അന്തരാഷ്ട്ര വിക്കറ്റുകൾ എന്ന മുരളീധരന്റെ റെക്കോഡ് ദശകങ്ങൾ കഴിഞ്ഞിട്ടും അനക്കം കൂടാതെ തന്നെ അവിടെ നിൽക്കുകയാണ്. 133 ടെസ്റ്റ് കരിയറിൽ 800 വിക്കറ്റാണ് മുരളീധരൻ തന്റെ മാന്ത്രിക സ്പിന്നിൽ നേടിയെടുത്തിട്ടുള്ളത്. ആ റെക്കോർഡും ഇന്നും ആർക്കും തൊടാൻ പോലും സാധിക്കാതെ നിൽക്കുകയാണ്. ഇത് മാത്രമല്ല അഞ്ച് വിക്കറ്റും പത്ത് വിക്കറ്റും ടെസ്റ്റിൽ ഏറ്റവും കൂടുതൽ സ്വന്തമാക്കി താരവും കൂടിയാണ് ലങ്കൻ ഇതിഹാസം. 67 തവണയാണ് മുരളീധരൻ അഞ്ച് വിക്കറ്റുകൾ നേടിട്ടുള്ളത്. 22 തവണ ഒരു ടെസ്റ്റ് മത്സരത്തിൽ പത്ത് വിക്കറ്റുകളും നേടിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News