സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു; മഞ്ജുവും ഉണ്ടാകും; പ്രഖ്യാപനവുമായി നിർമ്മാതാവ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയായിരുന്നു ഇത്

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 11:24 AM IST
  • സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം
  • സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു
  • സിനിമ ഇറങ്ങി 24 വർഷം പിന്നിടുന്നു
സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു; മഞ്ജുവും ഉണ്ടാകും; പ്രഖ്യാപനവുമായി നിർമ്മാതാവ്

1998 ൽ സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു.മലയാളത്തിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയായിരുന്നു ഇത്. സിനിമ ഇറങ്ങി 24 വർഷം പിന്നിട്ടിട്ടും പ്രേക്ഷക മനസിൽ നിറഞ്ഞ് നിൽക്കുകയാണ് ചിത്രം.ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കറാണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന 'മേരി ആവാസ് സുനോ'എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ചായിരുന്നു പ്രഖ്യാപനം.

സിനിമ ഇറങ്ങിയത് മുതൽ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും മഞ്ജുവിനൊപ്പം ഒരു ചിത്രം മാത്രമാണ് ചെയ്യാൻ സാധിച്ചിട്ടുള്ളതെന്നും സിയാദ് പറഞ്ഞു.സമ്മർ ഇൻ ബത്ലഹേം രണ്ടാം ഭാഗത്തിൽ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1998 ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിലാണ് സമ്മർ ഇൻ ബത്ലഹേം സംവിധാനം ചെയ്തത്. 

മഞ്ജുവാര്യർ,സുരേഷ്ഗോപി,ജയറാം,കലാഭവൻമണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു.സമ്മർ ഇൻ ബത്ലഹേം കണ്ടവർ ഇന്നും ചോദിക്കുന്ന ചോദ്യമാണ് ജയറാമിന് പൂച്ചയെ അയച്ച ആ രഹസ്യ കാമുകിയാരാണ് എന്ന്. രണ്ടാം ഭാഗത്തിൽ ഇക്കാര്യം വെളിപ്പെടുത്തുമോയെന്നാണ് ആരാധകർക്ക് അറിയേണ്ട്. ചിത്രത്തിലെ പാട്ടുകളും സൂപ്പർഹിറ്റായിരുന്നു.ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം പകർന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News