ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നീയൊരു മാതൃകയും പ്രചോദനവുമാണ്;സണ്ണി ലിയോണിന് ഭര്‍ത്താവിന്‍റെ ജന്മദിനാശംസ!

മുപ്പത്തി ഒന്‍പതാം ജന്മദിനം ആഘോഷിക്കുന്ന ബൊളീവൂഡ് താരത്തിന് ആശംസകളുമായി ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്.

Last Updated : May 13, 2020, 06:17 PM IST
ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്  നീയൊരു മാതൃകയും പ്രചോദനവുമാണ്;സണ്ണി ലിയോണിന് ഭര്‍ത്താവിന്‍റെ ജന്മദിനാശംസ!

മുപ്പത്തി ഒന്‍പതാം ജന്മദിനം ആഘോഷിക്കുന്ന ബൊളീവൂഡ് താരത്തിന് ആശംസകളുമായി ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്.

സണ്ണി ലിയോണിന് ആശംസയുമായി ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍ ഇന്സ്ടാഗ്രമില്‍ കുറിച്ച വരികള്‍ താരത്തിന്‍റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്‌.

ജന്മദിനാശംസകള്‍ ബേബീ, നീ എനിക്ക് എല്ലാമാണ്,എന്‍റെ മനസ്സില്‍ വരുന്ന എല്ലാ കാര്യങ്ങളും ഞാന്‍ നിന്നോട് പറയാന്‍ ആഗ്രഹിക്കുന്നു,
നീ ഏറ്റവും മികച്ച ഭാര്യയും അമ്മയും കാമുകിയുമാണ്, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്  നീയൊരു മാതൃകയും പ്രചോദനവുമാണ്.

Also Read:തമിഴ് സിനിമകളുടെ ചിത്രീകരണ നിര്‍മാണ ജോലികള്‍ ഉടന്‍ തുടങ്ങും!

 

മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് ആശങ്ക പെടാതെ അധികം ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം നീ സഞ്ചരിച്ചു.

നീ സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കുക, ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു,ലവ് യു ബേബി,ഡാനിയേല്‍ വെബ്ബര്‍ ജന്മദിനാശംസകള്‍ 
നേര്‍ന്നുകൊണ്ട് കുറിച്ചു.

കഴിഞ്ഞ ദിവസം സണ്ണി ഡാനിയലിനും മക്കളായ നിഷയ്ക്കും അഷറിനും നോഹയ്ക്കുമോപ്പം ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തിയിരുന്നു.
താന്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തിയ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.

Trending News