ബിരുദ പ്രവേശനപട്ടികയിൽ ഒന്നാമതെത്തി സണ്ണിലിയോൺ..!!

കൊൽക്കത്തയിലെ പ്രസിദ്ധമായ അശുതോഷ് കോളേജിന്റെ വെബ്സൈറ്റിലാണ് നടിയുടെ പേരുസഹിതമുള്ള പട്ടിക പ്രസിദ്ധീകരിച്ചത്.   

Last Updated : Aug 28, 2020, 08:48 PM IST
    • ഇംഗ്ലീഷ് ബിഎയ്ക്ക് പ്രവേശനം ലഭിച്ച കുട്ടികളുടെ പേരുകൾ കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
    • പട്ടികയിൽ നടിയുടെ പേരിനൊപ്പം അപേക്ഷ സമർപ്പിച്ച ഐഡിയും റോൾ നമ്പറും ഉണ്ടായിരുന്നു. മാത്രമല്ല പന്ത്രണ്ടാം ക്ലാസ് പരീക്ഷയില് 4 വിഷയങ്ങളിൽ മുഴുവൻ മാ നേടിയിട്ടുണ്ടെന്നും സൂചിപ്പിച്ചിരുന്നു.
    • കൊൽക്കത്തയിലെ പ്രസിദ്ധമായ അശുതോഷ് കോളേജിന്റെ വെബ്സൈറ്റിലാണ് നടിയുടെ പേരുസഹിതമുള്ള പട്ടിക പ്രസിദ്ധീകരിച്ചത്.
ബിരുദ പ്രവേശനപട്ടികയിൽ ഒന്നാമതെത്തി സണ്ണിലിയോൺ..!!

മെറിറ്റ് ലിസ്റ്റിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പേര് ഉൾപ്പെടുത്തി കൊൽക്കത്തയിലെ ഒരു പ്രസിദ്ധമായ കോളേജ്.  ബിരുദ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റിലാണ് സണ്ണി ലിയോൺ ഇടം കണ്ടെത്തിയത്. 

Also read: ഇത്രയും സെക്സിയാകാമോ.. കമന്റുമായി ആരാധകർ..! 

കൊൽക്കത്തയിലെ പ്രസിദ്ധമായ അശുതോഷ് കോളേജിന്റെ വെബ്സൈറ്റിലാണ് നടിയുടെ പേരുസഹിതമുള്ള പട്ടിക പ്രസിദ്ധീകരിച്ചത്.   ഇംഗ്ലീഷ് ബിഎയ്ക്ക് പ്രവേശനം ലഭിച്ച കുട്ടികളുടെ പേരുകൾ കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.  പട്ടികയിൽ നടിയുടെ പേരിനൊപ്പം  അപേക്ഷ സമർപ്പിച്ച ഐഡിയും റോൾ നമ്പറും ഉണ്ടായിരുന്നു.  മാത്രമല്ല പന്ത്രണ്ടാം ക്ലാസ് പരീക്ഷയില് 4 വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയിട്ടുണ്ടെന്നും സൂചിപ്പിച്ചിരുന്നു. 

Also read: ഹ്രസ്വചിത്രം 'പ്രോസ്റ്റിറ്റ്യൂട്ട്' അവതരണ മികവുകൊണ്ട്  ശ്രദ്ധേയമാകുന്നു.. 

വിഷയത്തിൽ നടപടിയെടുക്കാൻ കോളേജ്  ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അധികൃത്യരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇത് ഏതോ വിദ്യാർത്ഥി മനപ്പൂർവ്വം തെറ്റായ അപേക്ഷ സമർപ്പിച്ചതാണെന്നാണ് കോളേജിന്റെ നിഗമനം.  ഇതേ അബദ്ധം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴും ഉണ്ടായിരുന്നു.  തിരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ അവതാരകൻ സണ്ണി ഡിയോളിന് പകരം സണ്ണി ലിയോൺ എന്നുപറഞ്ഞത് ഭയങ്കര ചർച്ചയായിരുന്നു.  എന്തിന് അതിനെ ചൊല്ലി ട്രോളുകൾ ഇറങ്ങിയപ്പോൾ സണ്ണി ലിയോണി അടക്കം അത് പങ്കുവച്ചിരുന്നു.  

  

Trending News