Actor Jeeva: പ്രശ്നങ്ങൾ മലയാള സിനിമയിൽ, തമിഴിലില്ല; ചോദ്യങ്ങളിൽ പ്രകോപിതനായി ജീവ

രാധിക ശരത് കുമാറിന്ർറെ വെളിപ്പെടുത്തൽ തമിഴ് സിനിമയെയും പ്രതിരോധത്തിലാക്കി. തമിഴ് സിനിമയിലും ഹേമകമ്മിറ്റി പോലെ സമിതി രൂപീകരിക്കണമെന്ന ആവശ്യമുയരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Sep 1, 2024, 05:01 PM IST
  • രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് മറുപടി
  • തേനിയിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടന്‍
  • തമിഴ് സിനിമയിലും ലൈംഗിക ചൂഷണം വ്യാപകമാണെന്നാണ് കുട്ടി പത്മിനി
Actor Jeeva: പ്രശ്നങ്ങൾ മലയാള സിനിമയിൽ, തമിഴിലില്ല;  ചോദ്യങ്ങളിൽ പ്രകോപിതനായി ജീവ

മലയാള സിനിമ മേഖലയിൽ മാത്രമാണ് പ്രശ്നങ്ങളെന്നും തമിഴിലില്ലെന്നും പ്രതികരിച്ച് നടന്‍ ജീവ. നടി രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് താരത്തിന്റെ മറുപടി. ചോദ്യങ്ങളിൽ പ്രകോപിതനായ താരം മാധ്യമ പ്രവർത്തകരുമായി തർക്കിച്ചു.

തേനിയിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെയും രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലിനെയും കുറിച്ചാണ് മാധ്യമ പ്രവർത്തകർ ചോദിച്ചത്. നല്ലൊരു പരിപാടിക്ക് വന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി.

വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും തമിഴില്‍ അത്തരം പ്രശ്‌നങ്ങളില്ലെന്നും നടൻ പറഞ്ഞു. എന്നാല്‍ വീണ്ടും ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെ താരം പ്രകോപിതനാവുകയും മാധ്യമ പ്രവര്‍ത്തകരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

Read Also: ആരോ​ഗ്യപ്രവർത്തകയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമം; സംഭവം പശ്ചിമ ബം​ഗാളിൽ

രാധിക ശരത് കുമാറിന്ർറെ വെളിപ്പെടുത്തൽ തമിഴ് സിനിമയെയും പ്രതിരോധത്തിലാക്കി. മലയാള സിനിമയിൽ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധിക  ശരത് കുമാർ വെളിപ്പെടുത്തിയത്. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഇതിൽ ഭയന്നുപോയ താൻ ലൊക്കേഷനിലെ കാരവാന്‍ പിന്നീട് ഉപയോഗിച്ചില്ലെന്നും രാധിക പറഞ്ഞു. 

അതേസമയം തമിഴ് സിനിമയിലും ഹേമകമ്മിറ്റി പോലെ സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി നിരവധി മുന്നോട്ട് വന്നു. സമിതി രൂപീകരിക്കണമെന്ന്  നടികര്‍ സംഘം സെക്രട്ടറിയും നടനുമായ വിശാലും അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് തമിഴ് സിനിമയിലും ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് നടിമാർ വെളിപ്പെടുത്തിയിരുന്നു.

തമിഴ് സിനിമയിലും ലൈംഗിക ചൂഷണം വ്യാപകമാണെന്നാണ്  മുതിര്‍ന്ന നടിയും നിര്‍മാതാവുമായ കുട്ടി പത്മിനി പറഞ്ഞത്. ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തതായും അവര്‍ പറഞ്ഞു. സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും സീരിയല്‍ നടിമാരോട് ലൈംഗികാവശ്യം ഉന്നയിക്കുന്നെന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടും പരാതി നല്‍കാന്‍ മടിക്കുന്നത് അത് തെളിയിക്കാനുള്ള കഷ്ടപാട് കൊണ്ടാണെന്നും പത്മിനി പറഞ്ഞിരുന്നു.

തമിഴ് സിനിമയിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മുമ്പും പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ചിന്മയിക്കും ശ്രീറെഡ്ഡിക്കും വിലക്കുകള്‍ നേരിടേണ്ടി വന്നുവെന്നും പത്മിനി പറഞ്ഞു. നടന്‍ രാധാരവിക്കെതിരെ ആരോപണമുന്നയിച്ചവരെ പിന്തുണച്ച ചിന്മയിക്ക് സിനിമ, സീരിയല്‍ സംഘടനകളില്‍ അംഗത്വം നല്‍കിയില്ലെന്നും ശ്രീ റെഡ്ഡിക്കും ഇതേ അവസ്ഥ തന്നെയായിരുന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News