Harom Hara: തെലുങ്ക് താരം സുധീർ ബാബുവിന്റെ പതിനെട്ടാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

Harom Hara: ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലമാണ് ഹരോം ഹരയുടെ മുഖ്യ പശ്ചാത്തലമായി കാണിച്ചിരിക്കുന്നത് ഒപ്പം വീഡിയോയിൽ  സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ജഗദംബ ടാക്കീസ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളും കാണാം

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 09:48 AM IST
  • സുധീർ ബാബുവിന്റെ പതിനെട്ടാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു
  • ശ്രീ സുബ്രഹ്മണ്യേശ്വര സിനിമാസിന്റെ ബാനറിൽ സുമന്ത് ജി നായിഡുവാണ് ഹരോം ഹര നിർമ്മിക്കുന്നത്
Harom Hara: തെലുങ്ക് താരം സുധീർ ബാബുവിന്റെ പതിനെട്ടാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

Harom Hara: റൊമാന്റിക് കോമഡി ചിത്രമായ സെഹാരിയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജ്ഞാനസാഗർ ദ്വാരക. അദ്ദേഹം തന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ഹരോം ഹര' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ തെലുങ്ക് താരം സുധീർ ബാബു നായകനായി എത്തുന്നു. സുധീർ ബാബുവിന്റെ പതിനെട്ടാമത്തെ ചിത്രം കൂടിയാണിത്. ശ്രീ സുബ്രഹ്മണ്യേശ്വര സിനിമാസിന്റെ ബാനറിൽ സുമന്ത് ജി നായിഡുവാണ് ഹരോം ഹര നിർമ്മിക്കുന്നത്.

Also Read: Adipurush Movie : വിഎഫ്എക്സിൽ ഇനിയും പണിയുണ്ട്!!! ആദിപുരുഷിന്റെ റിലീസ് നീട്ടി

ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലമാണ് ഹരോം ഹരയുടെ മുഖ്യ പശ്ചാത്തലമായി കാണിച്ചിരിക്കുന്നത്.. കൂടാതെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ജഗദംബ ടാക്കീസ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളും പുറത്തുവിട്ട വീഡിയോയിൽ കാണാം.  ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഹരോം ഹര ഒരു പാൻ-ഇന്ത്യ റിലീസ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. 

Also Read: ആശ്വാസ വാർത്ത; എൽപിജി സിലിണ്ടർ വിലയിൽ വൻ ഇടിവ്; കുറഞ്ഞത് 115 രൂപ

ചൈതൻ ഭരദ്വാജ് സംഗീതവും അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണവും രവിതേജ ഗിരിജല എഡിറ്റിംഗും നിർവഹിക്കുന്നു. റിലീസ് തീയതി നിർമ്മാതാക്കൾ  ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News