യുവ സംവിധായകൻ തരുൺ ഭാസ്‌ക്കർ ധാസ്യം സംവിധാനം ചെയ്യുന്ന ചിത്രം കീട കോളയ്ക്ക് തുടക്കമായി. പെല്ലിചൂപ്പുലു, ഈ നാഗറാണിക്കി എമൈന്ദി എന്നീ വമ്പൻ വിജയ് ചിത്രങ്ങളിലൂടെ തെലുങ്കിൽ ശ്രദ്ധ നേടിയ സംവിധായകനാണ് തരുൺ ഭാസ്‌ക്കർ ധാസ്യം. ക്രൈം കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 'കീട കോള'. ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വി ജി സൈൻമയുടെ ബാനറിൽ പ്രൊഡക്ഷൻ നമ്പർ 1 ആയി പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.
After successfully following my heart and acting in films that boiled down to small cameos, trying my stint at hosting my own show that got the lowest trps and after redrafting my scripts a zillion times, I'm ready to hit you all with a crime comedy. #keedaacola - TBD pic.twitter.com/FhzVOKkkI3
— Tharun Bhascker Dhaassyam (@TharunBhasckerD) June 23, 2022
നിർമ്മാതാവ് സുരേഷ് ബാബു, നായകന്മാരായ സിദ്ധാർത്ഥ്, തേജ സജ്ജ, നന്ദു തുടങ്ങി നിരവധി യുവ സംവിധായകർ ചിത്രത്തിൻറെ പ്രൗഢഗംഭീരമായ ലോഞ്ചിംഗ് ചടങ്ങിൽ പങ്കെടുക്കുകയും സിനിമാ യൂണിറ്റിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ശ്രീപദ് നന്ദിരാജ്, സായ്കൃഷ്ണ ഗഡ്വാൾ, ഉപേന്ദ്ര വർമ്മ, വിവേക് സുധാംശു, കൗശിക് നന്ദൂരി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2023-നാണ് പാൻ-ഇന്ത്യ റിലീസായി തിയറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. ഇവ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധായകനായ തരുൺ ഭാസ്‌ക്കർ ധാസ്യം തന്നെയാണ്. വി ജി സൈൻമ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ക്വിക്ക് ഫോക്സ് ആണ് ചിത്രത്തിൻറെ റൈറ്റേഴ്സ് റൂം. ശ്രീപദ് നന്ദിരാജ്, സായ്കൃഷ്ണ ഗഡ്വാൾ, ഉപേന്ദ്ര വർമ്മ, വിവേക് സുധാംശു, കൗശിക് നന്ദുരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...