Theerppu OTT Update : പൃഥ്വിരാജിന്റെ തീർപ്പ് ഒടിടിയിലെത്തുന്നു; എവിടെ കാണാം?

ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം സെപ്തംബര് 30 ന് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 05:28 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്.
  • ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം സെപ്തംബര് 30 ന് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ഓ​ഗസ്റ്റ് 25ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് തീർപ്പ്.
  • ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാൻ സാധിച്ചത്. ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് അമ്പാട്ടാണ്.
Theerppu OTT Update : പൃഥ്വിരാജിന്റെ തീർപ്പ് ഒടിടിയിലെത്തുന്നു; എവിടെ കാണാം?

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം തീർപ്പ് ഉടൻ ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം സെപ്തംബര് 30 ന് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഓ​ഗസ്റ്റ് 25ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് തീർപ്പ്. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാൻ സാധിച്ചത്. ചിത്രത്തിൻറെ സംവിധാനം നിര്വഹിച്ചിരിക്കുന്നത് രതീഷ് അമ്പാട്ടാണ്. 

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്  മുരളി ​ഗോപിയാണ്. കമ്മരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ​ഗോപിയും രതീഷ് അമ്പാട്ടും ഒന്നിച്ച ചിത്രമാണ് തീർപ്പ്. ഇന്ദ്രജിത്ത്, ഇഷ തൽവാർ, വിജയ് ബാബു, സിദ്ദിഖ്, സൈജു കുറുപ്പ്, ഹന്ന റെജി കോശി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ALSO READ: Theerppu Movie: തീർപ്പ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നു; പുതിയ പോസ്റ്റർ പുറത്ത്

സുനിൽ കെഎസ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തീർപ്പിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നതും സം​ഗീതം നൽകിയിരിക്കുന്നതും മുരളി ​ഗോപിയാണ്. പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് ​ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ.ലൈൻ പ്രൊഡ്യൂസർ: വിനയ് ബാബു, പശ്ചാത്തല സംഗീതം : ഗോപി സുന്ദർ, എഡിറ്റർ: ദീപു ജോസഫ്, ടീസർ എഡിറ്റ്: വികാസ് അൽഫോൺസ്, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ കെ ജോർജ്ജ്, സൗണ്ട് ഡിസൈൻ: തപസ് നായിക്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സ്റ്റിൽ: ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര , പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോടൂത്ത്സ്, മ്യൂസിക് ലേബൽ: ഫ്രൈഡേ മ്യൂസിക് കമ്പനി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News