Thuruth Movie: മൺസൂണിന് ശേഷം തുരുത്തുമായി സുരേഷ് ഗോപാൽ; ചിത്രം മാർച്ച് 31ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

മൺസൂൺ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'തുരുത്ത്' മാർച്ച് 31ന് തീയേറ്ററുകളിലെത്തുന്നു. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയാണ് തുരുത്ത് എന്ന ചിത്രത്തിന്റെ പ്രമേയം.

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 11:04 AM IST
  • പ്രിയസുഹൃത്തിന്റെ വേർപാടിനെ തുടർന്ന് സുഹൃത്തിന്റെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്ത്വം റസാഖിന് ഏറ്റെടുക്കേണ്ടിവരുന്നു
  • വ്യത്യസ്ഥ മതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ നേർച്ചിത്രമാണ് തുരുത്ത് പ്രമേയമാക്കുന്നത്
  • ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നത് നടൻ സുധീഷാണ്
Thuruth Movie: മൺസൂണിന് ശേഷം തുരുത്തുമായി സുരേഷ് ഗോപാൽ; ചിത്രം മാർച്ച് 31ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

മൺസൂൺ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'തുരുത്ത്' മാർച്ച് 31ന് തീയേറ്ററുകളിലെത്തുന്നു. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയാണ് തുരുത്ത് എന്ന ചിത്രത്തിന്റെ പ്രമേയം.

പ്രിയസുഹൃത്തിന്റെ വേർപാടിനെ തുടർന്ന് സുഹൃത്തിന്റെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്ത്വം റസാഖിന് ഏറ്റെടുക്കേണ്ടിവരുന്നു. വ്യത്യസ്ഥ മതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ നേർച്ചിത്രമാണ് തുരുത്ത് പ്രമേയമാക്കുന്നത്. തങ്ങളുടേതായൊരു ഇടം കണ്ടെത്താനുള്ള യാത്രയിൽ റസാഖിനും കുടുംബത്തിനും നേരിടേണ്ടിവരുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ALSO READ: Kannur Squad MOvie Update : മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിന്റെ ഷൂട്ടിങ് ഉടൻ പൂർത്തിയാകും

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നത് നടൻ സുധീഷാണ്. കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എംജി സുനിൽകുമാർ, ഷാജഹാൻ തറവാട്ടിൽ, കെപിഎസി പുഷ്പ, മധുസൂദനൻ, ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ, മനീഷ്കുമാർ, സജി, അപ്പു മുട്ടറ, അശോകൻ ശക്തികുളങ്ങര, പ്രസന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യെസ് ബി ക്രീയേറ്റീവ്, ക്വയിലോൺ ടാക്കീസ് എന്നിവയുടെ ബാനറിൽ സാജൻ ബാലൻ, സുരേഷ് ഗോപാൽ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. കഥ രചന, സംവിധാനം- സുരേഷ് ഗോപാൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- നാസർ അബു, ഗാഥ സുനിൽകുമാർ, സംഭാഷണം- അനിൽ മുഖത്തല, ഛായാഗ്രഹണം- ലാൽ കണ്ണൻ, എഡിറ്റിംഗ്- വിപിൻ മണ്ണൂർ, ഗാനരചന- ബിജു മുരളി, സംഗീതം- രാജീവ് ഓഎൻവി, ആലാപനം- സുദീപ് കുമാർ, അപർണ്ണ രാജീവ് എന്നിവർ നിർവഹിക്കുന്നു.

ALSO READ: Aadujeevitham Movie : നീണ്ട കാത്തിരിപ്പുകൾക്ക് അവസാനം കുറിക്കാം; ആടുജീവിതം തിയറ്ററുകളിലേക്ക്

പ്രൊഡക്ഷൻ കൺട്രോളർ- നിഷാദ് ഷെരീഫ്, പ്രൊഡക്ഷൻ ഡിസൈനർ- സജീബ്, കല-മഹേഷ് ശ്രീധർ, ചമയം- ബിനോയ് കൊല്ലം, കോസ്റ്റ്യൂം- ഭക്തൻ മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സജി സുകുമാരൻ, അസ്സോസിയേറ്റ് ഡയറക്ടർ- വ്യാസൻ സജീവ്, പശ്ചാത്തല സംഗീതം- ജോയ്, സൗണ്ട് എഫക്ട്സ്- ബിജു ജോർജ്, സംവിധാന സഹായികൾ- ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡിഐ കളറിസ്റ്റ്- രാജേഷ് മംഗലയ്ക്കൽ, സ്റ്റിൽസ്- ശരത് മുളങ്കടകം, വിതരണം-72 ഫിലിം കമ്പനി റിലീസ്, ഡിസൈൻസ്- സവിൻ എസ് വിജയ് (ഐറ്റി സീ പിക്സൽ) എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.

അപർണ്ണ രാജീവിന് മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ്, ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡുകളും ദൃശ്യാവിഷ്ക്കാര മികവിന് ലാൽ കണ്ണന് ജെസി ഡാനിയൽ ഫൗണ്ടേഷൻ അവാർഡും ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റർ അഭിമന്യുവിനും ക്രിട്ടിക്സ്‌ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് തുരുത്ത്. പിആർഒ- അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News