Tiger 3 OTT : സൽമാൻ ഖാന്റെ ടൈഗർ 3 ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?

Tiger 3 OTT Release : ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ടൈഗർ 3 ന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്

Written by - Jenish Thomas | Last Updated : Jan 7, 2024, 07:44 AM IST
  • സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമായിട്ടാണ് ടൈഗർ 3 എത്തിയത്.
  • നവംബർ 12-ന് ദീപാവലിയോടനുബന്ധിച്ചാണ് ടൈഗർ 3 റിലീസ് ചെയ്തത്
Tiger 3 OTT : സൽമാൻ ഖാന്റെ ടൈഗർ 3 ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?

Tiger 3 OTT Platform : യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ടൈഗർ 3 യുടെ ഒടിടി സംപ്രേഷണം ആരംഭിച്ചു. സൽമാൻഖാൻ, കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. പ്രൈം വീഡിയോയിൽ കഴിഞ്ഞ ദിവസം (ജനുവരി ഏഴ്) രാത്രി മുതൽ സംപ്രേഷണം ആരംഭിച്ചു.  'ഏക് ഥാ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'വാർ', 'പത്താൻ' എന്നിവയ്ക്ക് ശേഷം സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമായിട്ടാണ് ടൈഗർ 3 എത്തിയത്.

മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന 'ടൈഗർ 3' -ൽ സൽമാനും കത്രീനയും ടൈഗർ, സോയ എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.  ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷം അവതരിപ്പിച്ചത്. 'ടൈഗർ 3'യിൽ ഷാരൂഖ് ഖാൻ  പത്താൻ എന്ന കഥാപാത്രമായും ഹൃത്വിക് റോഷനും കബീറായും അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.

ALSO READ : Udal Movie OTT : ഉടൽ ഇന്ന് രാത്രിയിൽ ഒടിടിയിൽ എത്തുമോ? സംപ്രേഷണം ആരംഭിക്കുന്നത് എപ്പോൾ?

നവംബർ 12-ന് ദീപാവലിയോടനുബന്ധിച്ചാണ് ടൈഗർ 3 റിലീസ് ചെയ്തത്. ആദ്യ ദിനം 43 കോടി രൂപ നേടിയ ചിത്രം സൽമാൻ ഖാന്റെ ഏറ്റവും ഉയർന്ന ഓപ്പണിങ്ങ് ബോക്സോഫീസ് കണക്ക് കൂടിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 16 ദിവസം കൊണ്ട് 273.8 കോടി രൂപയാണ് ചിത്രം ബോക്സോഫീസിൽ സ്വന്തമാക്കിയത്. അതേസമയം പത്താൻ പോലെ ബോക്സ് ഓഫീസിൽ സൽമാൻ ചിത്രത്തിന് ചലനം സൃഷ്ടിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News