'അദ്ദേഹത്തോടൊപ്പം'; തന്റെ തോളിൽ ചാരി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ടൊവീനോ

Tovino Mammootty : കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ വെച്ച് നാലാമത് ആനന്ദ് ടിവി സിനിമ അവാർഡ് ഷോയ്ക്കിടെയുള്ള ചിത്രമാണ് ടൊവീനോ പങ്കുവെച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 06:43 PM IST
  • ടെലിവിഷൻ അവാർഡ് ഷോയ്ക്കിടെയുള്ള ചിത്രമാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്
  • ടൊവിനോയുടെ തോളിൽ കൈയ്യിട്ട് നിൽക്കുന്നതാണ് ചിത്രം
'അദ്ദേഹത്തോടൊപ്പം'; തന്റെ തോളിൽ ചാരി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ടൊവീനോ

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ടൊവീനോ തോമസ്. മലയാളത്തിന്റെ മെഗാതാരം തന്റെ തോളത്ത് കൈവെച്ച് നിൽക്കുന്ന ചിത്രമാണ് ടൊവീനോ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന ആനന്ദ് ടിവി സിനിമ അവാർഡ് ഷോയ്ക്കിടെയുള്ള ചിത്രമാണ് ടൊവീനോ പങ്കുവെച്ചിരിക്കുന്നത്. 

"അദ്ദേഹത്തിനൊപ്പം" കുറിപ്പ് രേഖപ്പെടുത്തിയാണ് ടൊവീനോയുടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം. കറുത്ത ബ്ലേസറണിഞ്ഞെത്തിയ ടൊവീനോക്കൊപ്പം മുണ്ടും ജുബ്ബയുമണിഞ്ഞ് മലയാള വേഷത്തിലാണ് മമ്മൂട്ടി മഞ്ചസ്റ്ററിൽ വെച്ച് നടന്ന അവാർഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്.

ALSO READ : Oru Jathi Oru Jathakam : അരവിന്ദന്റെ അതിഥികൾക്ക് ശേഷം വിനീത് ശ്രീനിവാസനും എം മോഹനനും ഒന്നിക്കുന്ന ചിത്രം; ഒരു ജാതി ഒരു ജാതകം സിനിമ ടൈറ്റിൽ പോസ്റ്റർ പുറത്ത്

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by TovinoThomas (@tovinothomas)

അതേസമയം ടൊവീനോടയുടെ നടികർ തിലകം സിനിമയുടെ ചീത്രീകരണം ജൂലൈ 11ന് ആരംഭിക്കാൻ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി താരത്തിന്റെ ടൊവിനോയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന സൗബിൻ ഷാഹിറിന്റെ ക്യാരക്ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.  120 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 40 കോടിയാണ് ബജറ്റ് എന്നും റിപ്പോർട്ടുണ്ട്. ചിത്രം 2024ൽ റിലീസ് ചെയ്യും. യേശു ക്രിസ്തുവിനെ പോലെ കുരിശിൻ മേൽ കിടക്കുന്ന ടൊവിനോയുടെ ഒരു പോസ്റ്റർ നേരത്തെ ഇറങ്ങിയിരുന്നു. ഇത് വളരെ വൈറലാകുകയും ചെയ്തിരുന്നു. അജയന്റെ രണ്ടാം മോഷണമാണ് ടൊവീനോയുടെ എല്ലാവരും കാത്തിരിക്കുന്ന ചിത്രം. സിനിമയുടെ ടീസറിൽ വലിയതോതിലാണ് പ്രേക്ഷക ശ്രദ്ധ ലഭിച്ചത്.

കാതൽ എന്ന ജിയോ ബേബി ചിത്രമാണ് മമ്മൂട്ടിയുടെ അടുത്തതായി റിലീസിനായി കാത്തിരിക്കുന്നത്. അതേസമയം മമ്മൂട്ടിക്കമ്പനി നിർമിച്ച ചിത്രം നേരിട്ട് ഒടിടി റിലീസാകുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇകാര്യം ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. കാതലിന് പുറമെ കണ്ണൂർ സ്ക്വാഡ്, ബസൂക്ക എന്നി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ തയ്യാറെടുക്കുന്നത്. ഇതിൽ കണ്ണൂർ സ്ക്വഡിന്റെ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News