Jai Ganesh: ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ഒന്നിക്കുന്നു; 'ജയ് ഗണേഷ്' റിലീസ് തീയതി പ്രഖ്യാപിച്ചു

Jai Ganesh release date: രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്.

Written by - Zee Malayalam News Desk | Last Updated : Dec 14, 2023, 03:04 PM IST
  • മിത്ത് വിവാദത്തിനിടെ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ജയ് ഗണേഷ്.
  • രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
  • ഒരിടവേളയ്ക്ക് ശേഷം ജോമോളും അഭിനയിക്കുന്നുണ്ട് എന്നതാണ് സവിശേഷത.
Jai Ganesh: ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ഒന്നിക്കുന്നു; 'ജയ് ഗണേഷ്' റിലീസ് തീയതി പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ​ഗണേഷ്. മിത്ത് വിവാദത്തിനിടെ പ്രഖ്യാപിക്കപ്പെട്ട സിനിമയായതിനാൽ അന്ന് വാ‍ർത്തകളിൽ ഉണ്ണി മുകുന്ദൻ ചിത്രം നിറഞ്ഞുനിന്നിരുന്നു. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോൾ ഇതാ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 

ജയ് ​ഗണേഷ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 11ന് ചിത്രം പ്രദർശനത്തിനെത്തും. മഹിമ നമ്പ്യാർ നായികയാകുന്ന ചിത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം ജോമോളും അഭിനയിക്കുന്നുണ്ട് എന്നതാണ് സവിശേഷത. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ: കുടുംബപ്രശ്നങ്ങൾക്കു വഴിമരുന്നിട്ട പൂർവ്വവിദ്യാർത്ഥി സംഗമം; ധ്യാൻ ശ്രീനിവാസന്റെ 'കുടുംബസ്ത്രീയും കുഞ്ഞാടും' പൂർത്തിയായി  

ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം - ചന്ദ്രു ശെൽവരാജ്, എഡിറ്റിംഗ് - ഹരീഷ് പ്രതാപ്, സംഗീതം - ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ - തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ - സൂരജ് കുറവിലങ്ങാട്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് - വിപിൻ ദാസ്, സ്റ്റിൽസ് - നവീൻ മുരളി, ഡിസൈൻസ് - ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ - അനൂപ് മോഹൻ എസ്, ഡിഐ - ലിജു പ്രഭാകർ, വിഎഫ്എക്സ് - ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ് - വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News