ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി ഉണ്ണി മുകുന്ദൻ ചിത്രം 'മാളികപ്പുറം' ; ഡിസംബർ 30നു തിയേറ്ററുകളിൽ

 'ഗണപതി തുണയരുളുക' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു.അയ്യപ്പ ഭക്തന്റെ വേഷത്തിൽ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്ന ചിത്രം കാണാനുള്ള അതിയായ ആകാംക്ഷയിലാണ് പ്രേക്ഷകർ.

Last Updated : Dec 24, 2022, 04:08 PM IST
  • ചിത്രം 2022 ഡിസംബർ 30നു തിയേറ്ററുകളിലെത്തും
  • പാൻ ഇന്ത്യൻ ചിത്രമായാണ് "മാളികപ്പുറം" പ്രേക്ഷകർക്ക് മുന്നിൽ എത്തുക
  • അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ
ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി ഉണ്ണി മുകുന്ദൻ ചിത്രം 'മാളികപ്പുറം' ; ഡിസംബർ 30നു തിയേറ്ററുകളിൽ

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മലയാള ചിത്രം 'മാളികപ്പുറം'ത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം 2022 ഡിസംബർ 30നു തിയേറ്ററുകളിലെത്തും. പാൻ ഇന്ത്യൻ ചിത്രമായാണ് "മാളികപ്പുറം" പ്രേക്ഷകർക്ക് മുന്നിൽ എത്തുക.അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറും 'ഗണപതി തുണയരുളുക' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. അയ്യപ്പ ഭക്തന്റെ വേഷത്തിൽ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്ന ചിത്രം കാണാനുള്ള അതിയായ ആകാംക്ഷയിലാണ് പ്രേക്ഷകർ.

അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. അമല പോളിന്റെ 'കടാവാർ'ന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രം 'കാവ്യാ ഫിലിം കമ്പനി'യുടെയും 'ആൻ മെഗാ മീഡിയ'യുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്. അയ്യപ്പനെ കാണാൻ ആഗ്രഹിച്ചിറങ്ങുന്ന ഒരു കൊച്ചു പെൺകുട്ടിയെ ചുറ്റിപറ്റിയാണ് കഥ സഞ്ചരിക്കുന്നത്.

ഉണ്ണിമുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, സമ്പത്ത് റാം,  ടി ജി രവി, രഞ്ജി പണിക്കർ, മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ എഡിറ്റിംഗ് ഷമീർ മുഹമ്മദ് എന്നിവരാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News