ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ അണിയറ പ്രവർത്തകർക്ക് പണം നൽകാതെ നടനും ചിത്രത്തിന്റെ നിർമാതാവുമായി ഉണ്ണി മുകുന്ദൻ പറ്റിച്ചു എന്ന വിഷയം താരസംഘടനയായ അമ്മയിൽ അറിയിച്ച് നടൻ ബാല. ഇടവേള ബാബുവിനോട് ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചുയെന്ന് ബാല ഓൺലൈൻ മാധ്യമമായി ഫിലിമി ബീറ്റിനോട് പറഞ്ഞു. എന്നാൽ പരാതി എഴുതി നൽകാൻ ഇടവേള ബാബു തന്നോട് ആവശ്യപ്പെടുകയായിരുന്നുയെന്ന് ബാല കൂട്ടിച്ചേർത്തു. എന്നാൽ തനിക്ക് പരാതി എഴുതി നൽകി അതിന് താൽപര്യമില്ലയെന്നും ബാല വ്യക്തമാക്കി.
ചിത്രത്തിൽ പ്രവർത്തിച്ച സംവിധായകർ ഉൾപ്പെടെയുള്ളവർക്ക് ഉണ്ണി മുകുന്ദൻ പണം നൽകിട്ടില്ലയെന്നാണ് ബാല ആരോപിക്കുന്നത്. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും പാവപ്പെട്ടവരായ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഉണ്ണി മുകുന്ദൻ പണം നൽകണമെന്നാണ് ബാല ആവശ്യപ്പെടുന്നത്. കൂടാതെ ചിത്രത്തിൽ അഭിനയിച്ച സ്ത്രീകൾക്ക് മാത്രമാണ് നിർമാതാവായ ഉണ്ണി മുകുന്ദൻ പണം നൽകിയതായി ബാല പറഞ്ഞു.
ഉണ്ണി മുകുന്ദൻ തന്നെ കേന്ദ്ര കഥാപാത്രമായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം നവംബർ 25 നാണ് തീയേറ്ററുകളിൽ എത്തിയത്. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാനും ചിത്രത്തിന് കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നടൻ ബാല ഈ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു ഗൾഫ്ക്കാരൻ നാട്ടിലേക്ക് വരുന്നതും പിന്നെ അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അവന്റെ പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം. നവാഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തത്. സംവിധായകനും പ്രതിഫലം നൽകിയിട്ടില്ലെന്ന് ആരോപണം ഉണ്ട്.
ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറിലാണ് ചിത്രമെത്തിയത്. മേപ്പടിയാൻ എന്ന ചിത്രം ഇതിന് മുമ്പ് ഉണ്ണി മുകുന്ദൻ നിർമ്മിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...