"നാന് ഉണ്ണി മുകുന്ദന്‍ ടിനി ടോം ഒരുമിച്ച് ലെമൺ ടീ കുടിച്ചു"; ചിത്രം പങ്കുവച്ചു താരങ്ങൾ

Viral Dialogue ഉണ്ണി മുകുന്ദൻ ബ്രൗൺ ബെൽറ്റ്' എന്നാണ് ചിത്രം പങ്കുവെയ്ക്കവെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്

Written by - Jenish Thomas | Last Updated : Nov 4, 2022, 02:27 PM IST
  • നടൻ ബാലയ്ക്കൊപ്പം രണ്ട് പേരും നിൽക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദനും ടിനിയും പങ്കുവെച്ചിരിക്കുന്നത്.
  • മൂന്ന് പേരും ഒരുമിച്ച് ഒരു യാത്രയ്ക്ക് പോവുകയാണെന്ന് ടിനി ടോം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
  • ബ്രൗൺ ബെൽറ്റ്' എന്നാണ് ഉണ്ണി മുകുന്ദൻ ചിത്രം പങ്കുവെയ്ക്കവെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
"നാന് ഉണ്ണി മുകുന്ദന്‍ ടിനി ടോം ഒരുമിച്ച് ലെമൺ ടീ കുടിച്ചു"; ചിത്രം പങ്കുവച്ചു താരങ്ങൾ

കൊച്ചി : സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ 'നാന് ഉണ്ണിമുകുന്ദൻ...' എന്ന ഡയലോഗ് വിണ്ടും ഓർമ്മപ്പെടുത്തികൊണ്ട് ചിത്രങ്ങൾ പങ്കുവച്ച് നടന്മാരായ ഉണ്ണി മുകുന്ദനും ടിനി ടോമും. നടൻ ബാലയ്ക്കൊപ്പം രണ്ട് പേരും നിൽക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദനും ടിനിയും പങ്കുവെച്ചിരിക്കുന്നത്. മൂന്ന് പേരും ചേർന്ന് ഒരു യാത്രയ്ക്ക് പോവുകയാണെന്നാണ് ടിനി ടോം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

"ഒരുമിച്ച് ഒരു യാത്ര. Friends are forever. ഇപ്പോ എടുത്തത്. കൂടാതെ ഞങ്ങൾ ഒരുമിച്ച ലെമൺ ടീ കുടിക്കുകയും ചെയ്തു" ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. 'ബ്രൗൺ ബെൽറ്റ്' എന്നാണ് ഉണ്ണി മുകുന്ദൻ ചിത്രം പങ്കുവെയ്ക്കവെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. 

ALSO READ : "ഈ സിനിമ എല്ലാവരും മറന്നു, പുച്ഛം കണ്ടു തുടങ്ങി"; 2018ന്റെ പ്രഖ്യാപനത്തിന് ശേഷം വികാരാധീനായി ജൂഡ് ആന്റണി

ആ വൈറൽ ഡയലോഗ്

അമൃത ടീവിയുടെ ഫൺസ് അപ്പോൺ എ ടൈം എന്ന പരിപാടിയിലായിരുന്നു ടിനി ടോം പണ്ട് ബാല തന്റെ ചിത്രത്തിനായി വിളിച്ച അനുഭവത്തെ കുറിച്ച് പറയുന്നത്. അത് ബാലയുടെ ശബ്ദത്തിൽ കൂടി അവതരിപ്പിച്ചപ്പോൾ സംഭവ ഒരു വൈറൽ ഹിറ്റായി മാറുകയായിരുന്നു. 

ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിനായാണ് ബാല ടിനി ടോമിനെ വിളിച്ചത്. താനും അനൂപ് മേനോൻ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നൊരു ചിത്രം ചെയ്യുന്നു അതിലേക്ക് വരണം എന്നായിരുന്നു ബാല ടിനിയോട് പറഞ്ഞത്. പെയ്മെൻറ് സംബന്ധിച്ച് പ്രൊഡകക്ഷനിൽ നിന്നും വിളിക്കുന്നയാളോട് പറയണം എന്നും പറഞ്ഞു. പ്രൊഡക്ഷനിൽ നിന്നും വിളിച്ചയാളോട് പല വട്ടം പറഞ്ഞിട്ടും പെയ്മെൻറ് സംബന്ധിച്ച് തീരുമാനത്തിൽ എത്തിയില്ല. ഓരോ തവണയും ബാല വിളിക്കുകയും നാൻ,അനൂപ് മേനോൻ ഉണ്ണി മുകുന്ദൻ പൃഥ്വിരാജ് എന്നിവർ ചേർന്ന് ചെയ്യുന്ന സിനിമയാണെന്ന് ആവർത്തിക്കുകയും തുക കുറയ്ക്കണമെന്ന് പറയുകയും ചെയ്തുവത്രെ.അവസാനം ഫ്രീയായി എത്താം എന്ന് അറിയിച്ച് ടിനി ടോം ഫോൺ വെച്ചു. അവസാനം ഷൂട്ടിങ്ങ് പൂർത്തിയപ്പോൾ ട്രാവലിങ്ങ് എക്സ്പെൻസ് ചോദിച്ചപ്പോഴും നാൻ, അനുപ് മേനോൻ, പൃഥി രാജ് എന്ന് ബാല ആവർത്തിച്ചെന്നും രസകരമായാണ് ടിനി ടോം പരിപാടിയിൽ പറഞ്ഞത്. അധികം താമസിക്കാതെ ടിനി ടോമിൻറെ ഡയലോഗ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. പിന്നീടങ്ങോട്ട് ആ ഡയലോഗ് വെച്ച് ട്രോളുകളുടെ പൂരമായിരുന്നു.

ഹിറ്റ്ലിസ്റ്റ് സിനിമ

അരുണാചലം പിക്ചേഴ്സിന്റെ ബാനറില്‍  ബാല ആദ്യമായി നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ദി ഹിറ്റ് ലിസ്റ്റ്.ആക്ഷനും റൊമാന്‍സിനും സസ്പന്‍സിനും സെന്റിമെന്‍സിനും തുല്യ പ്രാധാന്യമുള്ള സിനിമയില്‍ ബാലയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നരേന്‍, ഉണ്ണിമുകുന്ദന്‍, സമുദ്രക്കനി, റിയാസ്ഖാന്‍, തലൈവാസല്‍ വിജയ്, കന്നട നടന്‍ ധ്രുവ്, ടിനിടോം, സുരേഷ് കൃഷ്ണ, കൃഷ്ണ, കലിംഗ ശശി, ചെമ്പില്‍ അശോകന്‍, കിരണ്‍ രാജ്, ശ്രീജിത്ത് രവി, രാജീവ് രംഗന്‍, ഐശ്വര്യ ദേവന്‍, കാതല്‍ സന്ധ്യ  തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിൽ സംഭാഷണമെഴുതിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ യു. ഹരീഷാണ്.സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വിവരണത്തില്‍ പുറത്തിറങ്ങിയ ട്രെയിലര്‍ അന്ന് വലിയ ചർച്ചയായിരുന്നു. 2012-ലാണ് ചിത്രം പ്രർദശനത്തിന് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News