Upacharapoorvam Gunda Jayan | 'ഉപചാരപൂർവം ഗുണ്ട ജയൻ'ന്റെ റീൽസ് ഉണ്ടാക്കൂ; ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളുമായും അണിയറ പ്രവർത്തകർ എത്തും

ഗുണ്ട ജയൻ എന്ന് ആരംഭിക്കുന്ന ശബരീഷ് വർമ്മ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ റീൽസ് ദുൽഖർ സൽമാൻ പങ്കുവെച്ചതോടെ ഗാനം കൂടുതൽ പേരിലേക്കെത്തി.

Written by - Zee Malayalam News Desk | Last Updated : Feb 13, 2022, 05:16 PM IST
  • ഗുണ്ട ജയൻ എന്ന് ആരംഭിക്കുന്ന ശബരീഷ് വർമ്മ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ റീൽസ് ദുൽഖർ സൽമാൻ പങ്കുവെച്ചതോടെ ഗാനം കൂടുതൽ പേരിലേക്കെത്തി.
  • അതിന് പിന്നാലെ ഒരു റീൽസ് കോൺടെസ്റ്റ്മായിയെത്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
Upacharapoorvam Gunda Jayan | 'ഉപചാരപൂർവം ഗുണ്ട ജയൻ'ന്റെ റീൽസ് ഉണ്ടാക്കൂ; ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളുമായും അണിയറ പ്രവർത്തകർ എത്തും

കൊച്ചി :  സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി ദുല്‍ഖര്‍ സല്‍മാൻ നിര്‍മിക്കുന്നു ചിത്രം 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' സിനിമയിലെ (Upacharapoorvam Gunda Jayan Movie) ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഗുണ്ട ജയൻ എന്ന് ആരംഭിക്കുന്ന ശബരീഷ് വർമ്മ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ റീൽസ് ദുൽഖർ സൽമാൻ പങ്കുവെച്ചതോടെ ഗാനം കൂടുതൽ പേരിലേക്കെത്തി.  അതിന് പിന്നാലെ ഒരു റീൽസ് കോൺടെസ്റ്റ്മായിയെത്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ഗുണ്ട ജയൻ എന്ന ഗാനത്തിന്റെ ഒരു റീൽസ് ഉണ്ടാക്കി സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും ഒപ്പം സിനിമയുടെ സൗജന്യ ടിക്കറ്റുകളും അണിയറ പ്രവർത്തകർ നൽകും. 
#GundajayanReelsContest എന്ന ഹാഷ്ടാഗോടെ പങ്കുവെക്കുന്ന റീൽസിനാണ് സമ്മാനം ലഭിക്കുക.

ALSO READ : Upacharapoorvam Gunda Jayan | ഇതാ നാട്ടിലെ ഗുണ്ടാകൾക്കായി ഒരു പാട്ട്; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

അതേസമയം ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ഫെബ്രുവരി 25ന് തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കന്നത്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. 

ALSO READ : Hridayam OTT Release : പ്രണവിന്റെ 'ഹൃദയം' ഹോട്ട്‌സ്റ്റാറിലെത്തുന്നു; റിലീസ് ഫെബ്രുവരി 18 ന്

ചിത്രത്തില്‍ സൈജു കുറുപ്പിന് പുറമെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷെലജ പി അമ്പു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News