Upacharapoorvam Gunda Jayan | ഇതാ നാട്ടിലെ ഗുണ്ടാകൾക്കായി ഒരു പാട്ട്; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഗാനം ശബരീഷ് വർമ്മയാണ് ആലപിച്ചിരിക്കുന്നത്. അജിത്ത് പി വിനോദന്റെ വരികൾക്ക് ശബരീഷും ജയദാസനും ചേർന്നാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2022, 07:47 PM IST
  • ഗുണ്ട ജയൻ എന്ന് ആരംഭിക്കുന്ന ഗാനം ശബരീഷ് വർമ്മയാണ് ആലപിച്ചിരിക്കുന്നത്.
  • അജിത്ത് പി വിനോദന്റെ വരികൾക്ക് ശബരീഷും ജയദാസനും ചേർന്നാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
  • ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ഫെബ്രുവരി 25ന് തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
  • അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കന്നത്.
Upacharapoorvam Gunda Jayan | ഇതാ നാട്ടിലെ ഗുണ്ടാകൾക്കായി ഒരു പാട്ട്; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി ദുല്‍ഖര്‍ സല്‍മാൻ നിര്‍മിക്കുന്നു ചിത്രം 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' സിനിമയിലെ (Upacharapoorvam Gunda Jayan Movie) ആദ്യ ഗാനം പുറത്തിറങ്ങി. ഗുണ്ട ജയൻ എന്ന് ആരംഭിക്കുന്ന ഗാനം ശബരീഷ് വർമ്മയാണ് ആലപിച്ചിരിക്കുന്നത്. അജിത്ത് പി വിനോദന്റെ വരികൾക്ക് ശബരീഷും ജയദാസനും ചേർന്നാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ഫെബ്രുവരി 25ന് തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കന്നത്.

ALSO READ : Archana 31 Not Out Movie | അവസാനം തോക്കെടുത്ത് അർച്ചന; കല്യാണം നടക്കുവോ? സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. 

ALSO READ ; Freedom Fight | ഫ്രീഡം ഫൈറ്റ് പറയുന്ന ആ 5 കഥകൾ ഇവയാണ്; റിലീസ് ഫെബ്രുവരി 11ന്

ചിത്രത്തില്‍ സൈജു കുറുപ്പിന് പുറമെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷെലജ പി അമ്പു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News