Veera Chandrahasa: അതിശയിപ്പിക്കും ദൃശ്യവിസ്മയം; 'വീര ചന്ദ്രഹാസ' ഒരുങ്ങുന്നു

Veera Chandrahasa latest updates: ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2024, 03:07 PM IST
  • രവി ബസ്രൂർ മൂവീസുമായ് സഹകരിച്ച് ഓംകാർ മൂവീസ് ഒരുക്കുന്ന ചിത്രമാണിത്.
  • എൻ എസ് രാജ്കുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
  • അതിശയകരമായ ദൃശ്യവിസ്മയമാകും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
Veera Chandrahasa: അതിശയിപ്പിക്കും ദൃശ്യവിസ്മയം; 'വീര ചന്ദ്രഹാസ' ഒരുങ്ങുന്നു

ബ്രഹ്മാണ്ഡ ചിത്രം 'കെ.ജി.എഫ്', 'സലാർ' എന്നിവക്ക് സം​ഗീതം പകർന്ന രവി ബസ്രൂറിന്റെ രവി ബസ്രൂർ മൂവീസുമായ് സഹകരിച്ച് ഓംകാർ മൂവീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വീര ചന്ദ്രഹാസ'. ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി, ഉദയ് കടബാൽ, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെർവേഗർ, ഗുണശ്രീ എം നായക്, ശ്രീധർ കാസർകോട്, ശ്വേത അരെഹോളെ, പ്രജ്വൽ കിന്നൽ തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ചിത്രം എൻ എസ് രാജ്കുമാറാണ് നിർമ്മിക്കുന്നത്. 

ഗീത രവി ബസ്രൂർ, ദിനകർ (വിജി ഗ്രൂപ്പ്) എന്നിവരാണ് സഹനിർമ്മാതാക്കൾ. അനുപ് ഗൗഡ, അനിൽ യു.എസ്.എ എന്നിവരാണ് അഡീഷണൽ കോ-പ്രൊഡ്യൂസേർസ്. കിരൺകുമാർ ആർ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം അതിശയകരമായ ദൃശ്യവിസ്മയം നൽകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്രൂർ തന്നെയാണ് ചിത്രത്തിനായ് സം​ഗീതം പകരുന്നത്. ചിത്രത്തിന്റെ കലാസംവിധാനം പ്രഭു ബാഡിഗർ കൈകാര്യം ചെയ്യുന്നു. 

ALSO READ: മലയാള സിനിമയെ ഭരിക്കുന്ന പവർ ഗ്രൂപ്പ് ഇവരാണ്; '15 പേരുകൾ' പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്

പ്രമുഖ വ്യവസായ നിർമ്മാതാക്കളുടെ സഹകരണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ആകർഷകമായൊരു സിനിമാറ്റിക് അനുഭവമായിരിക്കും സമ്മാനിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും. പിആർഒ: ആതിര ദിൽജിത്ത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News