Santhosh Pandit: മലയാള സിനിമയെ ഭരിക്കുന്ന പവർ ഗ്രൂപ്പ് ഇവരാണ്; '15 പേരുകൾ' പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്

Santosh Pandit about Hema Committee Report: കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സർക്കാർ ഇടപെട്ട് ഉടനെ കമ്മീഷൻ വെക്കണമെന്ന് സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2024, 01:06 PM IST
  • ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്.
  • മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ പവർ ഗ്രൂപ്പാണെന്ന് പരാമർശമുണ്ടായിരുന്നു.
  • രസകരമായ രീതിയിലാണ് സന്തോഷ് പണ്ഡിറ്റ് ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
Santhosh Pandit: മലയാള സിനിമയെ ഭരിക്കുന്ന പവർ ഗ്രൂപ്പ് ഇവരാണ്; '15 പേരുകൾ' പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്

അടുത്തിടെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സിനിമാ മേഖലയിലും സോഷ്യൽ മീഡിയയിലുമെല്ലാം ചൂട് പിടിച്ചിരിക്കുകയാണ്. പ്രധാനമായും മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ പവർ ഗ്രൂപ്പാണെന്ന് റിപ്പോർട്ടിൽ ഒരു പരാമർശമുണ്ടായിരുന്നു. ഇവർക്കെതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

മോളിവുഡിലെ ഈ പവർ ഗ്രൂപ്പ് ആരൊക്കെയാണെന്ന രീതിയിലുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കെ വിഷയത്തിൽ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന 15 പേരടങ്ങിയ പവർ ഗ്രൂപ്പിലെ അം​ഗങ്ങളുടെ 'പേരുകൾ' അദ്ദേഹം പുറത്തുവിട്ടു. സന്തോഷ് പണ്ഡിറ്റിന്റെ നർമ്മം കലർന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. 

ALSO READ: ആസിഫ് അലി- അപർണ്ണ ബാലമുരളി താരജോടി വീണ്ടും; കിഷ്കിന്ധാ കാണ്ഡത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Justice ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കി പറഞ്ഞാല് ഇത്രേയുള്ളൂ..
കുറേ കാലമായി ഏതൊക്കെയോ നടിമാരെ , ഏതെക്കോയോ  നടന്മാരും ,  സംവിധായകരും,  ഏതെക്കെയോ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച്, ഇവിടേയോക്കെയോ കൊണ്ടുപോയി  ലൈംഗികമായി  പീഡിപ്പിച്ചു. പരാതി പെട്ടാൽ അവസരം നഷ്ടപ്പെടുമോ അല്ലെങ്കിൽ ജീവ ഭയം കാരണം ഇവർ ആരും സംഭവം പുറത്ത് പറഞ്ഞില്ല, പരാതിപ്പെട്ടില്ല.  
ചൂഷണം ചെയ്തത് പ്രമുഖ നടന്മാർ,  ചെയ്യപ്പെട്ടത് പ്രമുഖ നടികളെ ,
നടന്നത് പ്രമുഖ ഹോട്ടലുകളിൽ, ഇതെല്ലാം 
ചർച്ച ചെയ്തത് പ്രമുഖ ചാനലുകളിൽ.
മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു ട്ടോ.. 
1. ഉരുക്ക് സതീശൻ 
2. ടിൻ്റു മോൻ എന്ന കോടീശ്വരൻ
3. ചിരഞ്ജീവി IPS 
4. ബ്രോക്കർ പ്രേമ ചന്ദ്രൻ
5. പവനായി.
6. കൊപ്ര പ്രഭാകരൻ.
7. അനന്തൻ നമ്പ്യാർ.
8. മുണ്ടക്കൽ ശേഖരൻ.
9. ഹൈദർ മരക്കാർ.
10. കടയാടി ബേബി.
11. കൊളപ്പുള്ളി അപ്പൻ.
12. മോഹൻ തോമസ്.
13. കീരിക്കാടൻ ജോസ്.
14. ജോൺ ഹോനായി
15. കീലേരി അച്ചു
(പവർ ഗ്രൂപ്പിലുള്ളത് പേരും, അഡ്രസും, ആധാറും  ഒന്നും ഇല്ലാത്ത 15 അദൃശ്യരായ മനുഷ്യന്മാർ ആണെന്ന് ഇനിയും ആരും പറയരുത്. )
നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതൽ നടിമാർ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാർ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും  ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാർ പറയുന്നു. 
സിനിമ സ്‌ക്രീനിൽ U certified ആണേലും.... പിന്നണിയിൽ "A" certificate ആണത്രേ.. 
നടിമാർ  ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ  എന്ന് ഉറപ്പ് വരുത്താൻ ഏതെങ്കിലും പ്രമുഖ നടന്മാർ രാത്രിയിൽ വാതിലിൽ 10 തവണ മുട്ടിയാൽ ചില നടിമാർ തെറ്റിദ്ധരിക്കുന്നു. ആ വാതിൽ മുട്ടലിന് പിന്നിൽ "കെയർ ആണ് കെയർ" എന്നു മനസ്സിലാക്കുന്നില്ല.. 
കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സര്ക്കാര് ഇടപെട്ട് ഉടനെ  കമ്മീഷൻ വക്കണം. പാവം സിനിമാക്കാരെ മാത്രം മാനം കെടുത്തുന്നത് ശരിയല്ല. (രാഷ്ട്രീയ മേഖലയിൽ മാത്രം സ്ത്രീ ചൂഷണം മനസ്സിലാക്കുവാൻ കമ്മീഷൻ  വേണ്ട.. കാരണം അതിലും പ്രതി സ്ഥാനത്ത് പ്രമുഖ MLA, പ്രമുഖ MP etc ഒക്കെ വന്നാൽ justice Hema Commission ൻ്റെ അവസ്ഥ ആകും..)
( വാൽ കഷ്ണം.. ആരുടെയും പേര് പറയുന്നില്ലെങ്കിൽ , ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ,  പുതുതായി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു വരുന്ന യുവതികൾക്കും , അവരുടെ അമ്മമാർക്കും എങ്ങനെ കൂടുതൽ അവസരങ്ങൾ നേടി പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന  നല്ലൊരു "study class" ആണ് ഈ റിപ്പോർട്ട്.. )
By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ...)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News