Vellari Pattanam: 'ഒരു നദിയായ് മൗനം'... വെള്ളരി പട്ടണത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ടു

ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഫുള്‍ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം എത്തിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 09:21 AM IST
  • ചിത്രത്തിൽ ചേച്ചിയും അനിയനുമായിട്ടാണ് മഞ്ജുവും സൗബിനും അഭിനയിക്കുന്നത്.
  • ഇവരുടെ ബന്ധവും കുട്ടിക്കാലവുമൊക്കെയാണ് ഈ ​ഗാനരം​ഗത്തുള്ളത്.
  • വിനായക് ശശികുമാറിന്റെ വരികൾക്ക് സച്ചിൻ ശങ്കർ മന്നത് ആണ് ഈണം നൽകിയിരിക്കുന്നത്.
Vellari Pattanam: 'ഒരു നദിയായ് മൗനം'... വെള്ളരി പട്ടണത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ടു

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വെള്ളരി പട്ടണം സിനിമയിലെ വീഡിയോ ​ഗാനം പുറത്തുവിട്ടു. ഒരു നദിയായി എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ചേച്ചിയും അനിയനുമായിട്ടാണ് മഞ്ജുവും സൗബിനും അഭിനയിക്കുന്നത്. ഇവരുടെ ബന്ധവും കുട്ടിക്കാലവുമൊക്കെയാണ് ഈ ​ഗാനരം​ഗത്തുള്ളത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സച്ചിൻ ശങ്കർ മന്നത് ആണ് ഈണം നൽകിയിരിക്കുന്നത്. സച്ചിൻ ശങ്കറും, പൂജ വെങ്കട്ട്രാമനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മാർച്ച് 24ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് വെള്ളരി പട്ടണം. സൗബിൻ ഷാഹിർ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് എത്തിയിരിക്കുന്നത്. നവാഗതനായ മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകൻ. 

ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഫുള്‍ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം എത്തിയിരിക്കുന്നത്. മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലാ പാര്‍വതി, വീണാ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍.

Also Read: Actor Innocent Death : 'എനിക്ക് നഷ്ടമായത് ഒത്തിരിപ്പേരെയാണ്'; ഇന്നസെന്റിന്റെ വേർപാടിൽ നീണ്ട കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനായ മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News