സിനിമ പുറത്തിറങ്ങിയിട്ടും ചിലരുടെ പക തുടരുകയാണ്; വെള്ളരിക്കാപ്പട്ടണം സംവിധായകൻ മനീഷ് കുറുപ്പ്

എല്ലാ പാട്ടുകളും വൈറലായിരുന്നു. സിനിമയിലെ കുട്ടികളുടെ പ്രകടനം മികച്ചതായി. നായികയും നായകനും അഭിനയിച്ചത് പ്രതിഫലമില്ലാതെയാണ്.

Written by - ആർ ബിനോയ് കൃഷ്ണൻ | Edited by - Jenish Thomas | Last Updated : Oct 4, 2022, 02:27 PM IST
  • പേരിന്റെ പേരിലുള്ള തർക്കമാണ് വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
  • വലിയ കാൻവാസിൽ പ്രഖ്യാപിച്ച മറ്റൊരു ചിത്രത്തിനും ഇതേ പേരു വന്നതോടെയാണ് പ്രശ്നം തുടങ്ങിയത്
  • 8000 രൂപയാണ് സിനിമ തുടങ്ങുമ്പോൾ കൈയിലുണ്ടായിരുന്നത്.
  • പണത്തിന്റെ പ്രശ്നം ഉൾപ്പെടെയുള്ള പ്രതിസന്ധികളിലൂടെ അഞ്ച് വർഷം കടന്നാണ് വെള്ളരിക്കാപ്പട്ടണം സിനിമയായത്
സിനിമ പുറത്തിറങ്ങിയിട്ടും ചിലരുടെ പക തുടരുകയാണ്; വെള്ളരിക്കാപ്പട്ടണം സംവിധായകൻ മനീഷ് കുറുപ്പ്

തിരുവനന്തപുരം: ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങൾ പ്രഖ്യാപിച്ചതോടെയാണ് വെള്ളരിക്കാപ്പട്ടണം എന്ന സിനിമ കൂടുതൽ പേര് അറിയാൻ ഇടയായത്. തുടർന്ന് ഫിലിം ചേംബറിന്റെ പരിധിയിൽ പ്രശ്നമെത്തിയപ്പോൾ സംവിധായകൻ മനീഷ് കുറിപ്പിന് അനുകൂലമായി തീരുമാനം ഉണ്ടാകുകയായിരുന്നു. എന്നാൽ ചിത്രം റിലീസായട്ടും ചിലരുടെ പക പോക്കൽ തുടരുകയാണെന്ന് വെള്ളരിക്കാപ്പട്ടണത്തിന്റെ സംവിധായകൻ മനീഷ് കുറുപ്പ് അറിയിക്കുന്നു. ചിത്രം കാണാൻ ആളുണ്ടായിട്ടും പല തിയേറ്ററിലും ചില ഷോകൾ നടത്തിയില്ല. അതേസമയം വിവാദങ്ങൾക്കും ഭീഷണികൾക്കുമിടെ, സിനിമ പുറത്തിറക്കാനാവുമെന്ന് കരുതിയില്ലെന്നും സംവിധായകൻ വെളിപ്പെടുത്തി.

പേരിന്റെ പേരിലുള്ള തർക്കമാണ് വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. വലിയ കാൻവാസിൽ പ്രഖ്യാപിച്ച മറ്റൊരു ചിത്രത്തിനും ഇതേ പേരു വന്നതോടെയാണ് പ്രശ്നം തുടങ്ങിയത്. പിന്നീട് ചിത്രത്തിന്റെ സെൻസറിംഗ് അടക്കം തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടായി. മനീഷ് കുറുപ്പ് ഇനി പടം ചെയ്യില്ലെന്ന് എതിരാളികൾ പ്രഖ്യാപിച്ചു. സിനിമയ്ക്ക് പണം മുടക്കാൻ തയ്യാറായവരെ സമ്മർദ്ദം ചെലുത്തി. എല്ലായിടത്തും തടസ്സങ്ങളുണ്ടാക്കി. വിഷയം ചൂണ്ടിക്കാട്ടി മനീഷ് കുറുപ്പ് മാധ്യമങ്ങൾക്കു മുന്നിലെത്തിയതോടെയാണ് സംഭവം ചർച്ചയായതെന്ന് മനീഷ് വ്യക്തമാക്കി.

ALSO READ : Sreenath Bhasi: വിലക്ക് തെറ്റെന്ന് മമ്മൂട്ടി, തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ല

8000 രൂപയാണ് സിനിമ തുടങ്ങുമ്പോൾ കൈയിലുണ്ടായിരുന്നത്. പണത്തിന്റെ പ്രശ്നം ഉൾപ്പെടെയുള്ള പ്രതിസന്ധികളിലൂടെ അഞ്ച് വർഷം കടന്നാണ് വെള്ളരിക്കാപ്പട്ടണം സിനിമയായത്. വിവാദങ്ങൾ ചിത്രത്തിന് ഗുണം ചെയ്തുവെന്നും മനീഷ് കുറുപ്പ് പറഞ്ഞു. 

എല്ലാ പാട്ടുകളും വൈറലായിരുന്നു. സിനിമയിലെ കുട്ടികളുടെ പ്രകടനം മികച്ചതായി. നായികയും നായകനും അഭിനയിച്ചത് പ്രതിഫലമില്ലാതെയാണ്. പ്രതിസന്ധികളോട് പൊരുതി തോറ്റില്ലെന്നതാണ് തന്റെ വിജയം. സിനിമ നല്ല പ്രതികരണവുമായി ഇപ്പോൾ ഓടുകയാണ്. ഇങ്ങനെയും സിനിമയെടുക്കാമെന്ന് പഠിച്ചു. സാമ്പത്തിക പരിമിതികൾ സ്ക്രീനിൽ  കാര്യമായി തോന്നാത്ത തരത്തിൽ ചിത്രീകരിച്ചെന്നാണ് വിശ്വാസം. അതേസമയം അടുത്ത സിനിമ ഇങ്ങനെയാവില്ലെന്നും സംവിധായകൻ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News