ആദ്യദിന കളക്ഷനില്‍ 'കബാലി'യെ മലര്‍ത്തിയടിച്ച് 'മെര്‍സല്‍'

Last Updated : Oct 20, 2017, 02:51 PM IST
ആദ്യദിന കളക്ഷനില്‍ 'കബാലി'യെ മലര്‍ത്തിയടിച്ച് 'മെര്‍സല്‍'

ആദ്യദിന കളക്ഷനില്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ കബാലിയെ കടത്തി വെട്ടി ഇളയദളപതി വിജയ് ചിത്രം മെര്‍സല്‍. ദീപാവലിക്ക് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 31.5 കോടി. ഓവര്‍സീസ് കളക്ഷനും ചേര്‍ത്ത് 43.5 കോടിയാണ് ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍. 

വിജയിന്‍റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ വച്ച് ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന ചിത്രവും മെര്‍സല്‍ ആണ്. ചെന്നൈ നഗരത്തില്‍ റിലീസ് ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും മെര്‍സല്‍ സ്വന്തമാക്കി. 1.52 കോടിയാണ് ചെന്നൈയിലെ മാത്രം കളക്ഷന്‍. കബാലിക്ക് ചെന്നൈയില്‍ നിന്ന് ആദ്യ ദിനം ലഭിച്ചത് 1.12 കോടി കളക്ഷനായിരുന്നു. 

വിജയ് മൂന്ന് കഥാപാത്രങ്ങളായെത്തുന്ന മെര്‍സല്‍ സംവിധാനം ചെയ്തിരിക്കുന്നത് ആറ്റ്ലീ ആണ്. ഡോക്ടര്‍, ഗ്രാമത്തലവന്‍, മാന്ത്രികന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ വിജയ് അവതരിപ്പിക്കുന്നു. സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരാണ് നായിക കഥാപാത്രങ്ങളായെത്തുന്നത്. എ.ആര്‍ റഹ്മാന്‍റെതാണ് സംഗീതം. 

Trending News