റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ഡിസ്നി ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേയ്ൻ, സൂര്യ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഓരോ കഥാപാത്രത്തിനും അവരുടേതായ സ്പെയ്സ് നൽകി കൊണ്ടായിരുന്നു ലോകേഷ് ചിത്രം ഒരുക്കിയത്.
വിക്രം സിനിമയുടെ ഗംഭീര വിജയത്തിളക്കത്തിലാണ് കമൽ ഹാസൻ. വിജയത്തിന്റെ സന്തോഷത്തിൽ തന്റെ സംവിധായകൻ ലോകേഷ് കനകരാജിനും സൂര്യയ്ക്കും അദ്ദേഹം സമ്മാനം നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
Vikram ott release: റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
Vikram OTT Release : ചിത്രം ജൂലൈ 8 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ 3 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വിക്രം.
VIkram Beats Master in Box Office തമിഴ് നാട്ടിൽ ഇതുവരെ 142.25 കോടിയാണ് വിക്രത്തിന്റെ കളക്ഷൻ. നേരത്തെ വിജയ് ചിത്രം മാസ്റ്റേഴ്സായിരുന്നു തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കോളിവുഡ് സിനിമ.
Vikram: രണ്ടാം വാരാന്ത്യത്തിന്റെ അവസാനത്തിൽ, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ വിക്രം 300 കോടി കളക്ഷൻ പിന്നിട്ടിരിക്കുന്നുവെന്ന് മൂവീ ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാല ട്വിറ്ററിൽ കുറിച്ചു.
ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേയ്ൻ തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രമാണ് വിക്രം. എന്നാൽ ക്ലൈമാക്സിലെ മൂന്നോ നാലോ മിനിറ്റ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചത് സൂര്യ ആണ്. ആ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരെ തന്റെ അഭിനയത്തിലൂടെ അത്ഭുപ്പെടുത്തുകയായിരുന്നു സൂര്യ.
ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് കമൽ ഹാസൻ നടത്തിയിരിക്കുന്നത്. ചിത്രത്തിലെ ഓരോ രംഗങ്ങളും തിയേറ്ററുകളെ ആവേശത്തിലാക്കുന്നതായിരുന്നു. ഫഹദ്, സൂര്യ, വിജയ് സേതുപതി, നരേയ്ൻ, കാളിദാസ് ജയറാം തുടങ്ങി എല്ലാവരും അവരുടെ മികച്ചത് നൽകിയപ്പോൾ സിനിമ ആസ്വാദകർക്ക് ലഭിച്ചത് ഒരു ബ്ലോക്ബസ്റ്റർ ചിത്രമാണ്.
വിക്രം സിനിമയിൽ ഹരീഷ് പേരടിയുടെ കഥാപാത്രം വളരെ കുറച്ച് സമയം മാത്രമാണുള്ളത്. അത്തരം ഒരു ചെറിയ കഥാപാത്രം എന്തിനാണ് ചെയ്തതെന്ന് പലരും അദ്ദേഹത്തോട് ചോദിക്കുന്നതായാണ് ഹരീഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഇത് ഉലകനായകന് മാത്രമുള്ള ചിത്രമല്ല. വരുന്ന ഓരോ കഥാപാത്രങ്ങൾക്കും പെർഫോം ചെയ്യാനുള്ള സ്പേസ് തിരക്കഥയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. അതാണ് ലോകേഷ് എന്ന സംവിധായകന്റെ വിജയം.
ആദ്യ പകുതി ഫഹദിന്റെ പൂണ്ട് വിളയാട്ടം എന്ന് പറയുമ്പോൾ വിജയ് സേതുപതിയും കമൽ ഹാസനും ഒരു വല്ലാത്ത രീതിയിൽ കൊണ്ട് നിർത്തിയിരിക്കുകയാണ് (vikram first half review)
അണിയറപ്രവർത്തകർ സൂര്യയുടെ കഥാപാത്രത്തെ സർപ്രൈസ് ആക്കിയാണ് വെച്ചിരുന്നതെങ്കിലും അത് ലീക്ക് ചെയ്യപ്പെടുകയായിരുന്നു. സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പേര് വെളിപ്പെടുത്താതെയുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.