Viral photos | സിന്ദൂരവും താലിയുമണിഞ്ഞ് അമൃത; ചേർത്തുപിടിച്ച് ഷഹീൻ; പുതിയ ചിത്രങ്ങൾ വൈറൽ

സിദ്ദിഖിന്റെ മകൻ ഷഹീനും അമൃതയും തമ്മിലെ വിവാഹത്തിൽ മലയാള സിനിമ ലോകം മുഴുവൻ സാക്ഷിയായിരുന്നു

Written by - ഹരികൃഷ്ണൻ | Edited by - Akshaya PM | Last Updated : Aug 2, 2022, 05:24 PM IST
  • മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിൽ മികച്ച വേഷമാണ് ഷഹീൻ അഭിനയിച്ചത്
  • നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂര്‍ണമാവുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്
  • രണ്ട് കുടുംബത്തിന്റെയും സാന്നിധ്യത്തോടെയായിരുന്നു വിവാഹം നടന്നത്
Viral photos | സിന്ദൂരവും താലിയുമണിഞ്ഞ് അമൃത; ചേർത്തുപിടിച്ച് ഷഹീൻ; പുതിയ ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ സിദ്ദിഖിനോളം മലയാള സിനിമയിൽ ആരുമില്ല. അടുത്തിടെ സിദ്ദിഖിന്റെ മകൻ വിവാഹിതനായി. മലയാള സിനിമ ലോകം എല്ലാവരും സാക്ഷ്യം വഹിച്ചൊരു വിവാഹമായിരുന്നു അത്. സിദ്ദിഖിന്റെ മകൻ ഷഹീനും അമൃതയും തമ്മിലെ വിവാഹത്തിൽ മലയാള സിനിമ ലോകം മുഴുവൻ സാക്ഷിയായിരുന്നു. എല്ലാവരോടും നല്ലൊരു അടുപ്പം പുലർത്തുന്ന വ്യക്തിയാണ് സിദ്ദിഖ്. 

ഷഹീൻ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിൽ മികച്ച വേഷമാണ് ഷഹീൻ അഭിനയിച്ചത്. ഷഹീനും അമൃതയും 2 മതത്തിൽ പെട്ടവരായതുകൊണ്ട് തന്നെ അന്ന് മുതൽ ആരാധകർ ചോദിച്ചിരുന്ന ചോദ്യമായിരുന്നു ആര് മതം മാറുമെന്ന്. ഇന്ന് അതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ഷഹീനും അമൃതയും. ഷഹീനും അമൃതയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

അമൃതയെ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. ചുവന്ന സാരിയുടുടത്ത് ജിമിക്കിയണിഞ്ഞുള്ള അമൃതയെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയുമൊക്കെയായിട്ടായിരുന്നു അമൃതയെ പ്രേക്ഷകർ കണ്ടത്. എന്നാൽ വെള്ള കുർത്തയും വെള്ള പാന്റുമായി ഷഹീനും കാണാൻ അടിപൊളിയായിരുന്നു. 

നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂര്‍ണമാവുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്. ഒരുമിച്ച് ഇരിയ്ക്കുമ്പോഴാണ് മനോഹരമാവുന്നത് എന്ന് പറഞ്ഞ് ഷഹീനും ചിത്രങ്ങള്‍ പങ്കുവച്ചു. ഇതോട് കൂടി അമൃതയുടെ വിശേഷങ്ങളും ഇനി സോഷ്യൽ മീഡിയക്ക് വാർത്തയായി മാറുകയാണ്. സിദ്ദിഖിന്റെ മകൻ എന്തിനാണ് അന്യമതത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് എന്ന് ചോദിച്ച് പലരും രംഗത്തെത്തിയിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹത്തിന് സിദ്ദിഖിന് പൂർണ സമ്മതമായിരുന്നു. രണ്ട് കുടുംബത്തിന്റെയും സാന്നിധ്യത്തോടെയായിരുന്നു വിവാഹം നടന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News