'എന്നാ ഒരു ഷോട്ടാ' ബോൾ കൃത്യമായി ബാസ്ക്കറ്റിലിട്ട് ടൊവീനോ; കയ്യടിച്ച് സോഷ്യൽ മീഡിയ

actor tovino thomas viral basket  ball shot: മിന്നലടിച്ച ഇഫക്ട് ഇപ്പോഴും അങ്ങ് മാറിയിട്ടില്ല അല്ലേ എന്നും പലരും വീഡിയോക്ക് കമൻറ് ചോദിക്കുന്നുണ്ട് 

Written by - Zee Malayalam News Desk | Last Updated : May 7, 2022, 03:52 PM IST
  • മിന്നലടിച്ച ഇഫക്ട് ഇപ്പോഴും അങ്ങ് മാറിയിട്ടില്ല അല്ലേ എന്നും പലരും വീഡിയോക്ക് കമൻറ് ചോദിക്കുന്നുണ്ട്
  • ടൊവീനോ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം താരം പുറത്ത് വിട്ടിരുന്നു
  • ശനിയാഴ്ച ഫേസ്ബുക്കിലിട്ട വീഡിയോ വൈറലായത് പെട്ടെന്നാണ്
'എന്നാ ഒരു ഷോട്ടാ' ബോൾ കൃത്യമായി ബാസ്ക്കറ്റിലിട്ട് ടൊവീനോ; കയ്യടിച്ച് സോഷ്യൽ മീഡിയ

സിനിമാ താരങ്ങളുടെ സ്പോർട്സ് സ്കില്ലുകൾ നമ്മൾ പലപ്പോഴായി കണ്ടിട്ടുണ്ട്. ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവർ മുതൽ നാടൻ പന്ത് കളി വരെ  താത്പര്യമുള്ള താരങ്ങൾ മലയാള സിനിമയിലുണ്ടെന്നതാണ് സത്യം. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്.

നടൻ ടൊവീനോയാണ് ഇത്തവണ  വീഡിയോയിലെത്തിയത്. ബാസ്ക്കറ്റ് ബോൾ കോർട്ടിൽ ദൂരത്ത് നിന്നും ബാസ്ക്റ്റിലേക്ക് ബോൾ ഇടുന്നതാണ് സംഭവം. രസമെന്തെന്നാൽ അത്രയും ദൂരത്ത് നിന്നായിട്ട് പോലും ആ ബോൾ കൃത്യമായി ബാസ്കലിടാൻ താരത്തിന് പറ്റി എന്നതാണ്. ശനിയാഴ്ച ഫേസ്ബുക്കിലിട്ട വീഡിയോ വൈറലായത് പെട്ടെന്നാണ്.

ALSO READ: ലിയോ തദേവൂസിന്റെ പന്ത്രണ്ട്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മിന്നലടിച്ച ഇഫക്ട് ഇപ്പോഴും അങ്ങ് മാറിയിട്ടില്ല അല്ലേ എന്നും പലരും വീഡിയോക്ക് കമൻറ് ചോദിക്കുന്നുണ്ട്. എത്രാമത്തെ തവണയാണ് കറക്ടായി ബോൾ വീണതെന്ന് ചോദിക്കുന്നവരും ഇതിലുണ്ട്. 89000-ൽ അധികം പേരാണ് വീഡിയോ കണ്ടത്. 8000-ൽ അധികം പേര് വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ടൊവീനോ വീഡിയോ പങ്ക് വെച്ചിരുന്നു.

 

Also Read: Dr Strange in the Multiverse of Madness Review: കയ്യടി നേടി വാണ്ട, പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ ഡോക്ടർ സ്ട്രെയ്ഞ്ച്; ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് റിവ്യൂ

അതേസമയം ടൊവീനോ പോലീസ് വേഷത്തിൽ എത്തുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻറെ ടൈറ്റിൽ  പോസ്റ്റർ കഴിഞ്ഞ ദിവസം താരം പുറത്ത് വിട്ടിരുന്നു. പുതിയ ചിത്രത്തിൽ പ്രേക്ഷകരും ആവേശത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News