Viral Video | സന്തോഷം അടക്കാനാകില്ല! ഓസ്കാർ നോമിനേഷൻ ലഭിച്ച മലയാളി സംവിധായകയുടെ ആഘോഷം വൈറലാകുന്നു

Viral Video കുടുംബസമമ്മേതം പ്രഖ്യാപനം കാത്തിരിക്കുമ്പോഴാണ് റിന്റവിന്റെ ചിത്രം അന്തിമ പട്ടികയിലേക്ക് പ്രവേശനം നേടുന്ന ടിവിയിൽ അവതാരിക അറിയിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2022, 10:07 PM IST
  • കുടുംബസമമ്മേതം പ്രഖ്യാപനം കാത്തിരിക്കുമ്പോഴാണ് റിന്റവിന്റെ ചിത്രം അന്തിമ പട്ടികയിലേക്ക് പ്രവേശനം നേടുന്ന ടിവിയിൽ അവതാരിക അറിയിക്കുന്നത്.
  • റൈറ്റിങ് വിത്ത് ഫയർ എന്ന് പേര് പ്രഖ്യാപിക്കുമ്പോൾ റിന്റു ആഹ്ലാദം കൊണ്ട് തുള്ളിചാടികയും ഭർത്താവായ സുഷ്മിത് ഘോഷുമായി സന്തോഷം പങ്കുവെക്കുകയും ചെയ്തു.
  • റിന്റുവും സുഷ്മിത്തും ചേർന്നാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
Viral Video | സന്തോഷം അടക്കാനാകില്ല! ഓസ്കാർ നോമിനേഷൻ ലഭിച്ച മലയാളി സംവിധായകയുടെ ആഘോഷം വൈറലാകുന്നു

ന്യൂ ഡൽഹി : ഇന്ത്യയിൽ നിന്നുള്ള ഡോക്യുമെന്ററി ചിത്രം റൈറ്റിങ് വിത്ത് ഫയറിന് (Writing With Fire) ഓസ്കാർ നോമിനേഷൻ (Oscar Nominations 2022) ലഭിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. അതും മലയാളി സംവിധായകയായ റിന്റു തോമസിന്റെ (Rintu Thomas) ഡോക്യുമെന്റി ചിത്രമാണ് 94-ാം അക്കാദമി അവാർഡിന്റെ അന്തിമ നോമിനേഷൻ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. റസൂൽ പൂക്കുട്ടിക്ക് ശേഷം ഒരു മലയാളി ഓസ്കാർ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് റിന്റു തോമസിന്റെ ഒരു വീഡിയോ വൈറാലാകുന്നത്. 

ടിവിയിൽ ഓസ്കാർ അന്തിമ നോമിനേഷൻ പട്ടികയിൽ പ്രവേശിച്ച ചിത്രങ്ങളുടെ പേര് പ്രഖ്യാപിക്കുന്ന വേളിയിൽ റിന്റുവിന്റെ റൈറ്റിങ് വിത്ത് ഫയറും ഇടം നേടിയെന്ന് അറിയിമ്പോഴുള്ള ആഹ്ലദാ പ്രകടനം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കുടുംബസമമ്മേതം പ്രഖ്യാപനം കാത്തിരിക്കുമ്പോഴാണ് റിന്റവിന്റെ ചിത്രം അന്തിമ പട്ടികയിലേക്ക് പ്രവേശനം നേടുന്ന ടിവിയിൽ അവതാരിക അറിയിക്കുന്നത്. 

ALSO READ : Oscars 2022 Nominations | മലയാളി സംവിധായകയുടെ ഡോക്യുമെന്ററി ചിത്രം 'റൈറ്റിങ് വിത്ത് ഫയർ' ന് ഓസ്കാ‍‍ർ നോമിനേഷൻ

ഈ സമയത്ത് മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. റൈറ്റിങ് വിത്ത് ഫയർ എന്ന് പേര് പ്രഖ്യാപിക്കുമ്പോൾ റിന്റു ആഹ്ലാദം കൊണ്ട് തുള്ളിചാടികയും ഭർത്താവായ സുഷ്മിത് ഘോഷുമായി സന്തോഷം പങ്കുവെക്കുകയും ചെയ്തു. റിന്റു തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചരിക്കുന്നത്. റിന്റുവും സുഷ്മിത്തും ചേർന്നാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.

വീഡിയോ കാണാം

ദളിത് മാധ്യമപ്രവർത്തകരുടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രമാണ് റൈറ്റ് വിത്ത് ഫയർ. ഡോക്യുമെന്റി വിഭാഗത്തിൽ ഓസ്കാർസിന്റെ അന്തിമ പട്ടികയിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നോമിനികളാണ് റിന്റവും സുഷ്മിത്തും

ALSO READ : Viral Video | പോളിം​ഗ് ബൂത്തിൽ യോ​ഗി! സെൽഫിക്കായി തിരക്ക്, വൈറലായി ഈ ഫാൻസി ഡ്രസ്

സൺഡാൻസ് ചലച്ചിത്രമേളയിലെ സ്പെഷ്യൽ ജൂറി അവാർഡ് ഉൾപ്പെടെ നിരവിധി മേളകളിൽ നിന്ന് റൈറ്റിങ് വിത്ത് ഫയർ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ പശ്ചാത്തലത്തിൽ നേരത്തെ രണ്ട് ഡോക്യുമെന്ററികൾ ഓസ്കാർ നേടിട്ടുണ്ട്. സ്മൈൽ പിങ്കി, പീരിഡ്. എൻഡ് ഓഫ് സെന്റെൻസ് എന്നീ ഡോക്യുമെന്ററികൾക്കാണ് ഓസ്കാർ ലഭിച്ചിട്ടുള്ളത്. 

മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം തമിഴ് ചിത്രം ജയ് ഭീം എന്നീ ചിത്രങ്ങളായിരുന്നു ഇന്ത്യയിൽ നിന്നുള്ള എൻട്രിയായി പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ഈ രണ്ട് ചിത്രങ്ങളും അവസാന പട്ടികയിലേക്ക് ഇടം നേടിയില്ല.

ALSO READ : Viral Video | കച്ചാ ബദാം പാട്ടിന് ചുവടുവച്ച് അമേരിക്കൻ 'ഡാൻസിം​ഗ് ഡാഡ്'; വീഡിയോ വൈറൽ

ജെയിൻ ചാമ്പ്യൻസിന്റെ ദ് പവർ ഓഫ് ദി ഡോഗിനാണ് ഇത്തവണത്തെ അക്കാദമി അവാർഡിന് ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചിരിക്കുന്നത്. 12 നോമിനേഷനാണ് ദ് പവർ ഓഫ് ദി ഡോഗിന് ലഭിച്ചിട്ടുള്ളത്. പത്ത് നോമിനേഷനുമായി ഡ്യൂൺ, ഏഴെണ്ണമായി ബെൽഫാസ്റ്റ് വെസ്റ്റ് സൈഡ് സ്റ്റോറിയും ആറ് നോമിനേഷനുകളുമായി വിൽ സ്മിത്തിന്റെ കിങ് റിച്ചാർഡുമാണുള്ളത്. മാർച്ച് 27നാണ് ഓസ്കാർസ് പ്രഖ്യാപനം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News