നാല് സിനിമകൾ അഭിനയിച്ചപ്പോൾ ശാലിനിയെ ഞാൻ കെട്ടുവോ എന്ന് ചോദിച്ചവരാ.... അവതാരകന് ചാക്കോച്ചന്റെ മാസ് മറുപടി

Viral Video Kunchacko Boban :  "പുള്ളിക്കാരൻ ചോദിച്ചത് എന്താണെന്ന് വെച്ചാൽ നിങ്ങൾ കല്യാണം കഴിക്കുമോ എന്നാണ്" കുഞ്ചാക്കോ ബോബൻ ഗായത്രിയോടായി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 1, 2022, 05:22 PM IST
  • ന്നാ താൻ കേസ് കൊട് സിനിമയിലെ ദേവദൂതർ പാടി എന്ന വീഡിയോ ഗാനത്തിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനം തരംഗമായിരിക്കുകയാണ്.
  • അതിനോടൊപ്പമാണ് ചാക്കോച്ചന്റെ ഈ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
  • തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ചാക്കോച്ചൻ ഇത്തരം ഗോസിപ്പ് ചർച്ചകൾക്ക് വഴിവെക്കുന്ന ചോദ്യത്തിന് മാസ് മറുപടി നൽകുന്നത്.
നാല് സിനിമകൾ അഭിനയിച്ചപ്പോൾ ശാലിനിയെ ഞാൻ കെട്ടുവോ എന്ന് ചോദിച്ചവരാ.... അവതാരകന് ചാക്കോച്ചന്റെ മാസ് മറുപടി

സിനിമ താരങ്ങൾക്കിടയിലുള്ള സൗഹൃദം എന്നും ഒരു ഗോസിപ്പ് ചർച്ചയ്ക്ക് വഴിവെക്കുന്നതാണ്. തുടർച്ചയായി മൂന്നോ നാലോ ചിത്രങ്ങൾ താരങ്ങൾ ഒരുമിച്ച അഭിനയിച്ച് കഴിഞ്ഞാൽ അവരെ ചുറ്റിപറ്റി ഗോസിപ്പുകൾ ഉടലെടുക്കാറുണ്ട്. അതിന് പലപ്പോഴും പ്രധാനമായും വഴിവക്കുന്നത് മാധ്യമങ്ങളിൽ പങ്കുവക്കുന്ന റിപ്പോർട്ടുകളും അഭിമുഖങ്ങളുമാണ്. അങ്ങനെ ഒരു അഭിമുഖത്തിനിടെ അവതരാകന് നടൻ കുഞ്ചാക്കോ ബോബൻ നൽകുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ന്നാ താൻ കേസ് കൊട് സിനിമയിലെ ദേവദൂതർ പാടി എന്ന വീഡിയോ ഗാനത്തിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനം സമൂഹമാധ്യമാകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിനോടൊപ്പമാണ് ചാക്കോച്ചന്റെ ഈ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ചാക്കോച്ചൻ ഇത്തരം ഗോസിപ്പ് ചർച്ചകൾക്ക് വഴിവെക്കുന്ന ചോദ്യത്തിന് മാസ് മറുപടി നൽകുന്നത്. 

ALSO READ : 'എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾ കൂടി ആയി'; ജോജു ജോർജിനെതിരെ സനല്‍ കുമാര്‍

ചാക്കോച്ചനോടൊപ്പം അഭിമുഖത്തിൽ പങ്കെടുത്ത ചിത്രത്തിലെ നായിക ഗായത്രി ശങ്കറിനോട് അവതരാകൻ, തുടരെ തുടരെ വിജയ് സേതുപതിക്കൊപ്പം ചിത്രം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ചോദ്യത്തിന്റെ ശൈലി മനസ്സിലാകാത്ത നടി അതിന് സാധാരണ നൽകാറുള്ള മറുപടി നൽകുകയായിരുന്നു. എന്നാൽ അവതാരകൻ ആ ഉത്തരത്തിൽ സംതൃപ്തനായിരുന്നില്ല. 

ഈ സമയം ഇടപ്പെട്ട കുഞ്ചാക്കോ ബോബൻ അവതാരകന്റെ ചോദ്യത്തിന്റെ സാരാംശ ഒറ്റ വാക്യത്തിൽ നടിക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. "പുള്ളിക്കാരൻ ചോദിച്ചത് എന്താണെന്ന് വെച്ചാൽ നിങ്ങൾ കല്യാണം കഴിക്കുമോ എന്നാണ്" കുഞ്ചാക്കോ ബോബൻ ഗായത്രിയോടായി പറഞ്ഞു. തുടർന്ന് അവിടെ ചിരി ഉടലെടുക്കുകയുമായിരുന്നു. ശേഷം സേതുപതി നേരത്തെ തന്നെ വിവാഹിതനാണെന്ന് ഗായത്രി അവതാരകനെ ബോധിപ്പിക്കുകയും ചെയ്തു. 

ALSO READ : ചാക്കോച്ചനെ പോലെ 'ദേവദൂതർ പാടി' ഗാനത്തിന് ചുവട് വെച്ച് ദുൽഖർ; ഒപ്പം സീതാ രാമം സംഘവും

ചാക്കോച്ചൻ തന്റെ മനസ് പെട്ടെന്ന് വായിച്ചറഞ്ഞുയെന്ന് അവതരാകൻ പറയുമ്പോൾ ദുഷ്ടന്മാരുടെ മനസ് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നും കുഞ്ചാക്കോ ബോബൻ തമാശയായി മറുപടി നൽകി. " ഇത് ഞാൻ കുറെ കേട്ടിട്ടുള്ളതാ അതുകൊണ്ടാ... നാല് സിനിമകൾ അഭിനയിച്ചപ്പോൾ ശാലിനിയെ ഞാൻ കെട്ടുവോ എന്ന് കുറെ പേർ ചോദിച്ചിട്ടുണ്ട്" കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർക്കുകയും ചെയ്തു. 

രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ന്നാ താൻ കേസ് കൊട് സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ മേക്കോവറിലാണ് കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത്. ഓഗസ്റ്റ്‌ 12 നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്യുന്നത്. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്. ടി. കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബനും ഷെറിൻ റേച്ചൽ സന്തോഷും സഹനിർമ്മാണവും നിർവ്വഹിക്കുന്നു. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News