F.R.I.E.N.D.S റീയൂണിയൻ (Reunion) ഉടൻ ഏഷ്യയിൽ സംപ്രേക്ഷണം ചെയ്യും. വെള്ളിയാഴ്ച വാർണർ മീഡിയയാണ് റീയൂണിയൻ ഏഷ്യയിൽ ഉടൻ തന്നെ എത്തിക്കുമെന്ന് അറിയിച്ചത് സൗത്ത് ഈസ്റ്റ് ഏഷ്യയിലും (ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം) ഹോംഗ് കോങ്ങ്, തായ്‌വാൻ എന്നിവിടങ്ങളിലുമായി ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ഓസ്ട്രലിയയിൽ മെയ് 27 ന് സംപ്രേക്ഷണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
Picture this:
The year is 2002, it’s Thursday night, and you rush home to catch the latest episode of Friends. Now get ready for it to happen all over again. Friends: The Reunion is streaming May 27 on HBO Max. #FriendsReunion pic.twitter.com/1ZrHq4HxSM
— HBO Max (@hbomax) May 19, 2021
അമേരിക്കയിലും മെയ് 27 12 മണിക്കാണ് റീയൂണിയൻ റിലീസ് ചെയ്യുന്നത്. ഏഷ്യയിൽ എച്ച്ബി ഓ , എച്ച്ബിഓ ഗോ എന്നിവിടങ്ങളിലും, ഓസ്‌ട്രേലിയയിൽ ഫോകസ്റ്റൽ സ്ട്രീമിംഗ് സർവീസിലും സിനിമ റിലീസ് ചെയ്യും. അതെ സമയം അമേരിക്കയിൽ എച്ച് ബി ഓ മാക്സിലാണ് റിലീസ് ചെയ്യുന്നത്. എച്ച് ബി ഓ ഗോ ഇല്ലാത്തവർക്ക് ഏച്ച് ബി ഓ ഏഷ്യയിൽ രാത്രി 9 മാണിക്കും കാണാൻ സാധിക്കും.
ALSO READ: F.R.I.E.N.D.S Reunion ഈ മാസം എത്തുന്നു; ആകാംഷയോടെ ആരാധകർ; ടീസറെത്തി
ഇന്ത്യയിൽ F.R.I.E.N.D.S റീയൂണിയൻ എന്ന് സംപ്രേക്ഷണം ചെയ്യണമെന്നതിൽ ഇനിയും തീരുമാനമായിട്ടില്ലെന്ന് വാർണർ മീഡിയ അറിയിച്ചിരിക്കുന്നത്. ഏച്ച് ബി ഓ ഏഷ്യയിൽ രാത്രി 9 മണിക്ക് റീയൂണിയൻ സംപ്രേക്ഷണം ചെയ്യുന്നത് സൗത്ത് ഏഷ്യയിലെ പ്രേക്ഷകർക്കും കാണാൻ സാധിക്കില്ല.
ALSO READ: കള, ആർക്കറിയാം, മോഹൻ കുമാർ ഫാൻസ്: ഒരേ സമയം മൂന്ന് ചിത്രങ്ങൾ മൂന്നും പ്രൈമിൽ
ഫ്രണ്ട്സിന്റെ ആദ്യ എപ്പിസോഡ് 1994 സെപ്റ്റംബർ 22 നാണ് റിലീസ് ചെയ്‌തത്. ജെന്നിഫർ ആനിസ്റ്റൺ, ഡേവിഡ് ഷ്വിമ്മർ, കോർട്ടെനി കോക്സ്, ലിസ കുദ്രോ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി എന്നിവരാണ് സിറ്റ് കോമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സീരീസിന്റെ റീയൂണിയനിൽ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഡേവിഡ് ബെക്കാം, ജസ്റ്റിൻ ബീബർ (Justin Beiber), ലേഡി ഗാഗ തുടങ്ങി നിരവധി അതിഥികളും എത്തുന്നുണ്ട്..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.