ക്ലാസ്സ്‌ ഓഫ് 80 സില്‍ മമ്മൂട്ടിയില്ല; കാരണം വ്യക്തമാക്കി സുഹാസിനി

മമ്മൂക്കയുടെ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ നിരാശയുണ്ടാക്കി.

Last Updated : Nov 27, 2019, 03:57 PM IST
ക്ലാസ്സ്‌ ഓഫ് 80 സില്‍ മമ്മൂട്ടിയില്ല; കാരണം വ്യക്തമാക്കി സുഹാസിനി

എണ്‍പതുകളില്‍ സിനിമയില്‍ എത്തിയ താരങ്ങള്‍ തുടര്‍ച്ചയായ പത്താം വര്‍ഷം ചിരഞ്ജീവിയുടെ വീട്ടില്‍ ഒത്തുചേര്‍ന്നു. 

ക്ലാസ്സ്‌ ഓഫ് 80സ് എന്നായിരുന്നു ഇത്തവണത്തെ റീയൂണിയന്‍റെ പേര്. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വീട്ടില്‍ ഗംഭീരമായ ഒത്തുചേരലാണ് താരങ്ങള്‍ ഒരുക്കിയത്. 

താരങ്ങളുടെ ഇപ്രാവശ്യത്തെ റീ യൂണിയന്‍റെ ഡ്രസ്സ്‌ കോഡ്‌ കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു. ഓരോ വര്‍ഷവും അവരുടെ ഡ്രസ്സ് കോഡ് വ്യത്യസ്ത കളറുകളില്‍ ആയിരിക്കും. 

മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാര്‍, ചിരഞ്ജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷണ, രമേശ്‌ അരവിന്ദ്, സുമന്‍, ഖുശ്ബു, മേനക, സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പതോളം താരങ്ങള്‍ ഈ വര്‍ഷത്തെ കൂട്ടായ്മയ്ക്ക് എത്തിച്ചേര്‍ന്നു. 

തിരക്കുകള്‍ കാരണം രജനികാന്ത്, കമലഹാസന്‍, തുടങ്ങിയ നേതാക്കള്‍ക്ക് എത്തിച്ചേരാന്‍ പറ്റിയിരുന്നില്ല. ഇത്തരം വാര്‍ത്തകള്‍ കേട്ടപ്പോഴും താരങ്ങളുടെ ഓരോരോ ചിത്രങ്ങള്‍ കണ്ടപ്പോഴും ആരാധകര്‍ തേടികൊണ്ടിരുന്നത് ഒരൊറ്റ മുഖമായിരുന്നു.

അത് മറ്റാരുടെയുമല്ല നമ്മുടെ മമ്മൂക്കയുടെതായിരുന്നു. മമ്മൂക്കയുടെ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ നിരാശയുണ്ടാക്കി. പലരും ചിത്രങ്ങള്‍ക്ക് താഴെ മമ്മൂക്കയുടെ കാര്യം ചോദിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ അതിനു മറുപടിയുമായി റീ യൂണിയന്‍ 2009 ല്‍ ആരംഭിച്ചതില്‍ ഒരാളായ സുഹാസിനി രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ സുഹാസിനി പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ മമ്മൂക്കയെ കാണുന്നില്ലല്ലോയെന്ന്‍ ആരാധകര്‍ ചോദിച്ചിരുന്നു. 

അതിന് മറുപടിയായിട്ട് ഒരു പ്രധാനപ്പെട്ട ബോര്‍ഡ് മീറ്റിംഗ് ഉള്ളതിനാല്‍ അദ്ദേഹം തിരക്കിലായിരുന്നുവെന്നും അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുഹാസിനി മറുപടി നല്‍കിയിരുന്നു.

Also read: എണ്‍പതുകളിലെ താരനിരകള്‍ ഒത്തുചേര്‍ന്നു

More Stories

Trending News