വമ്പൻ ഫിലിം മേക്കേഴ്സ് പോലും അതിശയിച്ച് പോകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇന്ന് നമ്മുടെ മലയാള സിനിമ മേഖലയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ദേശീയ തലത്തിൽ മലയാള സിനിമയെ ഇത്രയധികം ഉയർത്തിയത് ഇവിടുത്തെ എഴുത്തുകാരാണ്. ആ എഴുത്തുകാരിൽ വിശ്വസിച്ച് സിനിമകൾ ചെയ്യുന്ന സംവിധായകരും താരങ്ങളും എല്ലാം ഈ വിജയങ്ങൾക്ക് പിന്തുണ നൽകുന്നു. മികച്ച ഒരുപാട് ചിത്രങ്ങൾ തന്ന ഒരു വർഷമാണ് 2022.
ഇതിൽ ഏറ്റവും അധികം എടുത്ത് പറയേണ്ടത് മമ്മൂട്ടി തെരഞ്ഞെടുത്ത കഥകളാണ്. ഈ വർഷം അദ്ദേഹം ചെയ്ത സിനികൾ എല്ലാം തന്നെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു. ഓരോ കഥാപാത്രവും വ്യത്യസ്തമായിരുന്നു. ഭീഷ്മപർവം, പുഴു, സിബിഐ5, റോഷാക്ക് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി 2022ൽ പുറത്തിറങ്ങിയത്. ഇനി വരാനിരിക്കുന്നത് നൻപകൽ നേരത്ത് മയക്കവും, ക്രിസ്റ്റഫറുമാണ്. ഒരു വർഷത്തിൽ ഹാട്രിക് വിജയം നേടിയ മലയാളത്തിലെ ഏക നടൻ മമ്മൂട്ടിയാണ്. 2022 മമ്മൂട്ടിക്ക് ഭാഗ്യവർഷമായിരുന്നു എന്ന് തന്നെ പറയാം.
Also Read: Happy New Year 2023 : 2022 ൽ പുറത്തിറങ്ങിയ ഏറ്റവും മോശം മലയാള സിനിമകൾ
ഭീഷ്മപർവം: ബിഗ് ബിക്ക് ശേഷം അമൽ നീരദ് - മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങി റെക്കോർഡുകൾ സൃഷ്ടിച്ച ചിത്രമാണ് ഭീഷ്മ പർവം. തീയേറ്ററുകളില്‍ തരംഗമായി മാറിയ ഭീഷ്മ പര്‍വ്വം ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടിരുന്നു. മൈക്കിളപ്പൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലും സ്ട്രീം ചെയ്യുന്നുണ്ട്.
പുഴു: നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ആണ് മമ്മൂട്ടി പുഴുവിൽ എത്തിയത്. നവാഗതയായ രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്തത്. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
റോഷാക്ക്: ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു റോഷാക്ക്. ചിത്രത്തിന്റെ മേക്കിംഗും, മമ്മൂട്ടിയുടെ അഭിനയവും മറ്റ് താരങ്ങളുടെ എല്ലാം അഭിനയം ഏറെ മികച്ചതായിരുന്നു. ഓരോ കഥാപാത്രവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...