Kuwait News: മസാജ് കേന്ദ്രങ്ങളിൽ സദാചാര വിരുദ്ധ പ്രവൃത്തി; 15 പ്രവാസികൾ അറസ്റ്റിൽ

മസാജ് കേന്ദ്രങ്ങളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ 15 പ്രവാസികൾ അറസ്റ്റിൽ.  മോറല്‍സ് പ്രൊട്ടക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 15 പേര്‍ അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 01:56 PM IST
  • മസാജ് കേന്ദ്രങ്ങളിൽ സദാചാര വിരുദ്ധ പ്രവൃത്തി
  • 5 പ്രവാസികൾ അറസ്റ്റിൽ
  • പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വിഭാഗം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണ്
Kuwait News: മസാജ് കേന്ദ്രങ്ങളിൽ സദാചാര വിരുദ്ധ പ്രവൃത്തി; 15 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത്: മസാജ് കേന്ദ്രങ്ങളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ 15 പ്രവാസികൾ അറസ്റ്റിൽ.  മോറല്‍സ് പ്രൊട്ടക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 15 പേര്‍ അറസ്റ്റിലായത്.

Also Read: Oman News: ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 5 വിദേശികൾ അറസ്റ്റിൽ!

സാല്‍മിയ, ഹവല്ലി എന്നിവിടങ്ങളിലെ മൂന്ന് മസാജ് കേന്ദ്രങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.  പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വിഭാഗം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നതിന്റെ തെളിവാണിത്. പണം നല്‍കി സദാചാര വിരുദ്ധ പ്രവൃത്തികളില്‍ എര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read: Astrology: ആഴ്ചയിലെ ഈ ദിനത്തിൽ മുടി മുറിക്കുന്നത് ഉത്തമം, ഇത് വീട്ടിൽ ഭാഗ്യം കൊണ്ടുവരും!

സമാനമായ രീതിയില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ അഞ്ച് പ്രവാസികളെ അടുത്തിടെയും അറസ്റ്റ് ചെയ്തിരുന്നു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നായിരുന്നു ഇവരെ പിടികൂടിയത്. കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.  അറസ്റ്റിലായത് ഏഷ്യക്കാരാണ്. പണം നല്‍കി സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നു കുറ്റം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News