Saudi News: പരിശീലനത്തിനിടെ സൗദി യുദ്ധവിമാനം തകർന്ന് ക്രൂ അംഗങ്ങൾ മരിച്ചു

Saudi Arabia:  ദഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് എയർ ബേസിൽ പതിവ് പരിശീലന ദൗത്യം നിർവഹിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.50 നായിരുന്നു അപകടം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 8, 2023, 01:24 PM IST
  • പരിശീലനത്തിനിടെ റോയൽ സൗദി എയർഫോഴ്സിൻറെ യുദ്ധവിമാനം തകർന്ന് ജീവനക്കാർ മരിച്ചു
  • പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു
  • റോയൽ സൗദി എയർഫോഴ്സിൻറെ എഫ്-15 എസ്.എ യുദ്ധ വിമാനമാണ് തകർന്നുവീണത്
Saudi News: പരിശീലനത്തിനിടെ സൗദി യുദ്ധവിമാനം തകർന്ന് ക്രൂ അംഗങ്ങൾ മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ പരിശീലനത്തിനിടെ റോയൽ സൗദി എയർഫോഴ്സിൻറെ യുദ്ധവിമാനം തകർന്ന് ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്.  ഇക്കാര്യം പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികിയാണ് അറിയിച്ചത്. 

Also Read: സൗദിയിൽ പാലക്കാട് സ്വദേശി കുത്തേറ്റ് മരിച്ചു; രണ്ട് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

റോയൽ സൗദി എയർഫോഴ്സിൻറെ എഫ്-15 എസ്.എ യുദ്ധ വിമാനമാണ് തകർന്നുവീണതെന്നാണ് റിപ്പോർട്ട്. ദഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് എയർ ബേസിൽ പതിവ് പരിശീലന ദൗത്യം നിർവഹിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.50 നായിരുന്നു അപകടം നടന്നത്. വിമാനത്തിലെ എയർ ക്രൂവിൻറെ മരണത്തിൽ കലാശിച്ച അപകടത്തിൻറെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണ സമിതി നടപടികൾ ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചിട്ടുണ്ട്.

ഫോണിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? പണികിട്ടും

മൊബൈൽ ഫോണിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് സൗദി പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടാൽ പണി കിട്ടുമെന്ന് റിപ്പോർട്ട്.  അങ്ങനെ ചെയ്താൽ 10 ലക്ഷം റിയാൽ അതായത് രണ്ട് കോടിയോളം രൂപ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ ചിലപ്പോൾ രണ്ടും കൂടിയുള്ള ശിക്ഷയാണ് ലഭിക്കുന്നത്.  

Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ അടിച്ചതാ... കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

നിരോധിത വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും തുറക്കാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് അഥവാ വിപിഎൻ.  പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ഈ ആപ്ലിക്കേഷൻ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ സൗദിയിൽ നിലവിൽ തടയപ്പെട്ട സൈറ്റുകളും ആപ്ലിക്കേഷനുകളുമെല്ലാം എളുപ്പത്തിൽ തുറക്കാനാവും.  വാട്സ്ആപ് ഓഡിയോ വീഡിയോ കാളിന് സൗദിയിൽ വിലക്കുള്ളതിനാൽ അത് ലഭ്യമാക്കാനും ആളുകൾ വിപിഎൻ  ഉപയോഗപ്പെടുത്താറുണ്ട്. ഇതുപോലെ തടയപ്പെട്ട പല ആപ്പുകളുടെയും സേവനങ്ങൾ ലഭ്യമാക്കാൻ പലരും നിയമത്തെയും ശിക്ഷയേയും കുറിച്ച് വേണ്ടത്ര അവബോധമില്ലാതെ ഫോണുകളിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. രാജ്യത്തിന്റെ പാരമ്പര്യവും സാമൂഹികവുമായ മത ധാർമിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും വിരുദ്ധമായതും രാജ്യരക്ഷ അപകടത്തിലാക്കുന്നതുമായ വെബ്സൈറ്റുകളും ആപ്പുകളും കണ്ടെത്തി തടയുന്നത് സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ (സി.ഐ.ടി.സി) ആണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News