Tobacco Seized: വൻതോതിൽ പുകയില ഉല്‍പ്പന്നങ്ങൾ ഒമാനിൽ പിടികൂടി

Oman News: സീബ് വിലായത്തില്‍ ഒരു ട്രക്കില്‍ നിന്നാണ് കോംപ്ലിയന്‍സ് ആന്‍ഡ് റിസ്ക് അസസ്മെന്‍റ് വകുപ്പ് പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതിയെ പിടികൂടിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 04:20 PM IST
  • വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഒമാനിൽ പിടികൂടി
  • ട്രക്കില്‍ കടത്തുകയായിരുന്ന 2,000 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്
  • സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്
Tobacco Seized: വൻതോതിൽ പുകയില ഉല്‍പ്പന്നങ്ങൾ ഒമാനിൽ പിടികൂടി

മസ്കറ്റ്: വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഒമാനിൽ പിടികൂടി. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് ട്രക്കില്‍ കടത്തുകയായിരുന്ന 2,000 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. 

Also Read: താമസവിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; രണ്ടുമാസത്തെ ഇളവ് പ്രഖ്യാപിച്ച് യുഎഇ

സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. സീബ് വിലായത്തില്‍ ഒരു ട്രക്കില്‍ നിന്നാണ് കോംപ്ലിയന്‍സ് ആന്‍ഡ് റിസ്ക് അസസ്മെന്‍റ് വകുപ്പ് പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതിയെ പിടികൂടിയിരിക്കുന്നത്. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ഒമാന്‍ കസ്റ്റംസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

Also Read: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!

അറബിക്കടലിൽ ന്യൂനമര്‍ദ്ദം; ഒമാനില്‍ തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത

ഒമാനില്‍ തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച വരെ അറബിക്കടലിൽ നിന്നുള്ള ന്യൂനമർദം ഒമാനെ ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്.

Also Read: ഇന്ത്യൻ പോസ്റ്റ് ജിഡിഎസ് ഒഴിവുകളിലേക്ക് ഇന്നും കൂടി അപേക്ഷിക്കാം

ഒമാനിലെ മിക്ക  ഗവർണറേറ്റുകളിലും കാർമേഘങ്ങൾ രൂപപ്പെടുമെന്നും തെക്കൻ അൽ ബത്തിന, അൽ ദഖിലിയ, മസ്‌കറ്റ്, വടക്കൻ  അൽ ബത്തിന, അൽ ദാഹിറ, അൽ ബുറൈമി, വടക്കൻ  അൽ ശർഖിയ, തെക്കൻ  അൽ ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News